Recipe

5 മിനിറ്റിൽ അച്ചാർ റെഡി, ഇതാ ഒരു ഇൻസ്റ്റൻ്റ് റെസിപ്പി | instant-pickle-recipe-

എന്തൊക്കെ തരത്തിൽ അച്ചാറുണ്ടെങ്കിലും കേരളീയരുടെ തനത് മാങ്ങ അച്ചാറിനെ വെല്ലാൻ മറ്റൊന്നില്ല. ജാമുകൾ, ജെല്ലികൾ, സ്മൂത്തി അങ്ങനെ പലതരത്തിൽ പച്ചമാങ്ങ ഉപയോഗിക്കാറുണ്ടെങ്കിലും ഈ പച്ചമാങ്ങ കൊണ്ടുള്ള അച്ചാറിനോടാണ് എന്നും പ്രിയം.

ചേരുവകൾ

പച്ചമാങ്ങ
ഉലുവ
കടുക്
കായം
ഉപ്പ്
എണ്ണ
വറ്റൽമുളക്
വെളുത്തുള്ളി
കറിവേപ്പില
മുളകുപൊടി
മഞ്ഞൾപ്പൊടി

തയ്യാറാക്കുന്ന വിധം

ഒരു പാൻ​ അടുപ്പിൽ വെച്ച് അര ടീസ്പൂൺ ഉലുവയും, ഒരു ടീസ്പൂൺ കടുകും മൂന്നു മിനിറ്റ് വറുത്ത് പൊടിച്ച് മാറ്റി വെയ്ക്കുക. പാനിലേയ്ക്ക് മുക്കാൽ കപ്പ് എണ്ണയൊഴിച്ച് ചൂടാക്കി ഒരു ടേബിൾ സ്പൂൺ കടുക്, ഒരു ടീസ്പൂൺ കായപ്പൊടി, അഞ്ച് വറ്റൽമുളക്, പന്ത്രണ്ടല്ലി വെളുത്തുള്ളി, അൽപ്പം കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി അടുപ്പ് അണക്കുക. രണ്ടു കപ്പ് പച്ചമാങ്ങ ഗ്രേറ്റ് ചെയ്തത് ഒരു ബൗളിൽ എടുത്ത് അരകപ്പ് മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, മൂന്നിലൊരു കപ്പ് ഉപ്പ്, പൊടിച്ചു വെച്ചിരുന്ന ഉലുവയും കടുകും, എന്നിവ ഇതിലേയ്ക്ക് ചേർത്തിളക്കുക. ഇത് വഴറ്റി വെച്ചിരിക്കുന്ന എണ്ണയിലേയ്ക്ക് ചേർത്തിളക്കുക. ഇൻസ്റ്റൻ്റ് പച്ചമാങ്ങ അച്ചാർ തയ്യാർ.

content highlight: instant-pickle-recipe-