ധാരാളം പോഷകങ്ങളടങ്ങിയ ചെറുപയർ ഊർജ്ജവും ഉന്മേഷവും നൽകുക മാത്രമല്ല ആരോഗ്യം തന്നെ മെച്ചപ്പെടുത്തുന്നു. വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന ചെറുപയർ ദോശ കഴിച്ചു നോക്കൂ.
ചേരുവകൾ
ചെറുപയർ
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി
മല്ലിയില അല്ലെങ്കിൽ പച്ചചീര
ഉപ്പ്
തയ്യാറാക്കുന്ന വിധം
തലേദിവസം വെള്ളത്തിൽ കുതിർത്തു വെച്ച ചെറുപയറിലേയ്ക്ക്, മൂന്ന് പച്ചമുളക്, രണ്ടല്ലി വെളുത്തുള്ളി, ചെറിയ ഒരു കഷ്ണം ഇഞ്ചി, ഒരു ടീസ്പൂൺ ചെറിയ ജീരകം, അൽപ്പം മല്ലിയിലയോ പച്ചചീരയോ, അൽപ്പം വെള്ളം എന്നിവയും ചേർത്ത് അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിനു മാവ് ഒഴിച്ച് ഹെൽത്തി ദോശ ചുട്ടെടുക്കാം.
content highlight: green-gram-dosa-recipe