Kerala

യുവനടിയെ പീഡിപ്പിച്ച കേസ്; സിദ്ദിഖിനെ അന്വേഷണ സംഘം ഇന്ന് ചോദ്യംചെയ്യും | Siddique will be questioned today

തിരുവനന്തപുരം: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘം ഇന്നു ചോദ്യംചെയ്യും. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ചിന്റെ ഓഫിസിലെത്താനാണ് സിദ്ദിഖിന് നിർദേശം നൽകിയിട്ടുള്ളത്. സുപ്രീംകോടതിയുടെ വ്യവസ്ഥകൾ പാലിച്ചാകും ചോദ്യംചെയ്യൽ. സിദ്ദിഖിന്റെ മുൻകൂർജാമ്യാപേക്ഷ 22ന് സുപ്രീംകോടതി പരിഗണിക്കും. ഇതിന് മുൻപ് അന്വേഷണ സംഘം സിദ്ദിഖിൽനിന്നു വിവരങ്ങൾ തേടിയ ശേഷം കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിന്റെയും തെളിവെടുപ്പിന്റെയും ആവശ്യകത കോടതിയെ ധരിപ്പിക്കും.