ചെന്നൈ: തമിഴ് ബിഗ് ബോസിന്‍റെ എട്ടാം സീസണ്‍ കഴിഞ്ഞ ദിവസമാണ ആരംഭിച്ചത്. തമിഴില്‍ ഏഴു സീസണുകള്‍ കമല്‍ഹാസനാണ് അവതരിപ്പിച്ചത്. അദ്ദേഹം പിന്‍മാറിയതോടെ ഹോസ്റ്റായി വിജയ് സേതുപതി എത്തുകയായിരുന്നു. വിജയ് സേതുപതിയുടെ അരങ്ങേറ്റം കൂടിയായിരുന്നു ആദ്യ എപ്പിസോഡ്. പുതിയ തമിഴ് ബിഗ് ബോസില്‍ മത്സരിക്കുന്ന 18 മത്സരാര്‍ത്ഥികളെ വിജയ് സേതുപതി പരിചയപ്പെടുത്തി വീട്ടിലേക്ക് അയച്ചു.
അതില്‍ വിജയ് സേതുപതിക്ക് വളരെ പ്രിയപ്പെട്ട ഒരാളും ഉണ്ടായിരുന്നു. വിജയ് സേതുപതിയുടെ ഓണ്‍ സ്ക്രീന്‍ മകളായി അഭിനയിച്ച സന്‍ചന. 21 കാരിയായ സാന്‍ചന വിജയ് സേതുപതിയുടെ അമ്പതാമത് ചിത്രം മഹാരാജയില്‍ വിജയ് സേതുപതിയുടെ മകളായാണ് എത്തിയത്. ഈ ചിത്രം തമിഴിലെ ഈ വര്‍ഷത്തെ വന്‍ വിജയ ചിത്രങ്ങളില്‍ ഒന്നായി മാറി.
സാന്‍ചന വേദിയിലേക്ക് എത്തുമ്പോള്‍ കാണികളുടെ കൂട്ടത്തില്‍ ഒരാള്‍ ‘സാന്‍ചന’ എന്ന് വിളിച്ചു. ‘ അവളുടെ അച്ഛന്‍ ഇവിടെ നില്‍ക്കുമ്പോഴാണോടാ’ എന്നാണ് ഉടന്‍ വിജയ് സേതുപതി പ്രതികരിച്ചത്. ഇത് വേദിയില്‍ ചിരിപടര്‍ത്തി. തനിക്ക് 21 വയസായെന്നും എന്നാല്‍ പലരും ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടിയായാണ് കരുതുന്നത് എന്നും ‘സാന്‍ചന’ പറയുന്നു.
താന്‍ സിനിമയിലൂടെ താരമാകണം എന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. അത് സാധിച്ചു, ഇനി താന്‍ ആരാണെന്ന് ലോകത്തിന് തെളിയിക്കാനാണ് ബിഗ് ബോസില്‍ എത്തിയത് എന്ന് യുവ നടി പറഞ്ഞു. സാന്‍ചനയുടെ കുടുംബവും വേദിയിലേക്ക് വന്നിരുന്നു.
അതേ സമയം കഴിഞ്ഞ മലയാളം ബിഗ് ബോസ് സീസണില്‍ അവതാരകന്‍ മോഹന്‍ലാലിന്‍റെ ദൃശ്യം സിനിമയിലെ ഓണ്‍സ്ക്രീന്‍ മകളായ അന്‍സിബ മത്സരാര്‍ത്ഥിയായി എത്തിയപോലെയാണ് സാന്‍ചനയുടെ കടന്നുവരവ് എന്ന് പറയാം. സാന്‍ചന മഹാരാജ സിനിമയിലെപ്പോലെ ബോള്‍ഡാണോയെന്ന് വരും ദിവസങ്ങളില്‍ അറിയാം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
content highlight: sachana-namidass-know-about-vijay-s-co-star