മുതിർന്നവർക്കുള്ള ചർമസംരക്ഷണ ഉൽപ്പന്നങ്ങൾ പലപ്പോഴും കുട്ടികൾ എടുത്ത് ഉപയോഗിക്കും. എന്നാൽ കുട്ടികൾ ഏതു പ്രായം മുതലാണ് ചർമ സംരക്ഷണം ആരംഭിക്കേണ്ടത് എന്ന് ബോധ്യം നിങ്ങൾക്കുണ്ടോ? ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും നിങ്ങളുടെ കുട്ടിയുടെ ചർമ്മത്തെ പരിപാലിക്കുന്നത് പ്രധാനമാണെങ്കിലും, വളരെ നേരത്തെ തന്നെ ഒരു ചർമ്മസംരക്ഷണ ദിനചര്യ അവതരിപ്പിക്കുന്നത് ആരോഗ്യമുള്ള ചർമ്മം വികസിപ്പിക്കുന്നതിന് മികച്ചതല്ല.
മുതിർന്നവർക്കുള്ള ചർമസംരക്ഷണ ഉൽപ്പന്നങ്ങൾ പലപ്പോഴും കുട്ടികൾ എടുത്ത് ഉപയോഗിക്കും. എന്നാൽ കുട്ടികൾ ഏതു പ്രായം മുതലാണ് ചർമ സംരക്ഷണം ആരംഭിക്കേണ്ടത് എന്ന് ബോധ്യം നിങ്ങൾക്കുണ്ടോ?
നിങ്ങളുടെ കുട്ടിക്ക് അവരുടേതായ മൾട്ടി-സ്റ്റെപ്പ് ചർമ്മസംരക്ഷണ ദിനചര്യ ഉപയോഗിക്കാൻ തുടങ്ങുന്നതിനുള്ള ഏറ്റവും നല്ല പ്രായം ഏകദേശം 10 മുതൽ 12 വരെയാണ്. പ്രായപൂർത്തിയാകാത്ത ഹോർമോണുകൾ കാരണം മുഖക്കുരു ഉണ്ടാകാൻ തുടങ്ങുന്ന പ്രായമാണിത്, ഈ പ്രായത്തിൽ ആരംഭിക്കുന്നത് ഭാവിയിലെ ബ്രേക്ക്ഔട്ടുകൾ തടയാൻ സഹായിക്കും. ആജീവനാന്ത ആരോഗ്യകരമായ ശീലങ്ങൾ കെട്ടിപ്പടുക്കാൻ തുടങ്ങുന്നതിനുള്ള ഏറ്റവും അനുയോജ്യമായ പ്രായം കൂടിയാണിത്.
സൾഫേറ്റ്, പാരബെൻ, സിന്തറ്റിക് സുഗന്ധങ്ങൾ തുടങ്ങിയ കഠിന രാസ വസ്തുക്കളിൽ നിന്ന് അവർ ഉപയോഗിക്കുന്ന ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ മുക്തമാണെന്ന് ഉറപ്പു വരുത്തുക. വളരെ ലോലമായ കുട്ടികളുടെ ചർമ്മത്തെ ഇത് ദോഷകരമായി ബാധിക്കും എന്ന് പൂനെ സഹ്യാദ്രി ഹോസ്പിറ്റൽ ഡെർമറ്റോളജിസ്റ്റായ ഡോ. അമിത ഇംഗാൽ പറയുന്നു.
ചർമ്മത്തിലെ സുഷിരങ്ങൾ അടഞ്ഞു പോകാതിരിക്കാനും അലർജി ഉണ്ടാകാതിരിക്കാനും ഹൈപ്പോ അലർജിക് ആയിട്ടുളള നോൺ കോമഡോജെനിക് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക എന്നാണ് ഡോ. അമിത നിർദ്ദേശിക്കുന്നത്. സൺസ്ക്രീൻ ഉപയോഗത്തെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുക എന്നതും വളരെ പ്രധാനമാണ്.
ഏതു പ്രായം മുതൽ കുട്ടികളുടെ ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധിക്കണം?
12 വയസ്സിന് താഴെയുള്ള കുട്ടികൾ വളരെ ശക്തമായ ആക്റ്റീവുകൾ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്ന് ഡോ. കെ. എസ്. റാം പറയുന്നു. സാലിസിലിക് ആസിഡ് പോലെയുള്ളവ വളരെ നേർപ്പിച്ച അവസ്ഥയിൽ, അതും മാതാപിതാക്കളുടെ മാർഗനിർദേശത്തോടെ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് അദ്ദേഹം പറയുന്നത്. റെറ്റിനോയിഡുകൾ പൂർണ്ണമായും ഒഴിവാക്കുക.
കുട്ടികൾക്കും കൗമാരക്കാർക്കും അനുയോജ്യമായ ചർമ്മസംരക്ഷണ ദിനചര്യ എന്താണ്?
കുട്ടികളുടെ ചർമ്മം വളരെ ലോലവും കട്ടി കുറഞ്ഞതും വികസിച്ചു കൊണ്ടിരിക്കുന്നതുമാണ്. അതിനാൽ ഉത്പന്നങ്ങളും അത്ര തന്നെ ലോലമായിരിക്കണം. കൃത്രിമ മണം ചേർക്കാത്ത കട്ടി കുറഞ്ഞ ക്ലെൻസറുകൾ രാവിലെയും രാത്രിയിലും ഉപയോഗിക്കാം. വരണ്ട ചർമ്മമാണെങ്കിൽ കട്ടി കുറഞ്ഞ മോയിശ്ചറൈസർ, അതും മണമില്ലാത്തവ ഉപയോഗിക്കാം. അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് ചർമ്മം സംരക്ഷിക്കുന്നതിന് ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള സൺ്സ്ക്രീൻ ഉപയോഗിക്കാവുന്നതാണെന്ന ഡോ. അമിത പറയുന്നു.
എക്സ്ഫോളിയേറ്റർ കഴിവതും ഒഴിവാക്കുക. ഡെർമറ്റോളജിസ്റ്റിൻ്റെ നിർദ്ദേശമുണ്ടെങ്കിൽ വളരെ മിതമായ അളവിൽ അത് ഉപയോഗിക്കാവുന്നതാണ്. അതും ഒന്നോ രണ്ടോ തവണയിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല.
ആരോഗ്യകരമായ ഭക്ഷണക്രമം മതിയായ ജലാംശം എന്നിവയാണ് ചർമ്മത്തെ പിന്തുണയ്ക്കുന്ന പ്രധാന ഘടകങ്ങൾ. ചർമ്മ പ്രശ്നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡെർമറ്റോളജിസ്റ്റിൻ്റെ മാർഗനിർദ്ദേശം സ്വീകരിക്കേണ്ടതാണ്.
content highlight: when-should-children-start-their-skin-care-and-precautions