Health

മൈക്രോ ആര്‍എന്‍എയുടെ കണ്ടുപിടിത്തം; വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് അമേരിക്കക്കാര്‍ക്ക്

വിക്ടര്‍ ആമ്പ്രോസിനും ഗാരി റുവ്കുനിനുമാണ് പുരസ്‌കാരം ലഭിച്ചത്

2024ലെ വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്. വിക്ടര്‍ ആമ്പ്രോസിനും ഗാരി റുവ്കുനിനുമാണ് പുരസ്‌കാരം ലഭിച്ചത്. ഇരുവരും അമേരിക്കയില്‍ നിന്നുള്ള ഗവേഷകരാണ്. മൈക്രോ ആര്‍എന്‍എയുടെ കണ്ടെത്തലിനാണ് ഇരുവര്‍ക്കും അംഗീകാരം ലഭിച്ചത്.

ആര്‍എന്‍എ തലത്തില്‍ ജീനുകളുടെ പെരുമാറ്റം നിയന്ത്രിക്കുന്ന പ്രക്രിയയായ പോസ്റ്റ് ട്രാന്‍സ്ക്രിപ്ഷണല്‍ റെഗുലേഷനില്‍ മൈക്രോ ആര്‍എന്‍എയുടെ പങ്ക് വിശദീകരിച്ചതും ഇരുവരെയും അവാര്‍ഡിന് അര്‍ഹമാക്കി. പക്വതയില്ലാത്ത മൈക്രോ ആര്‍എന്‍എയെ പാകമാക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് പോസ്റ്റ് ട്രാന്‍സ്ക്രിപ്ഷണല്‍ റെഗുലേഷനില്‍ വരുന്നത്.