തക്കാളി കറി നമ്മൾ എല്ലാവരും വീട്ടിൽ തയ്യാറാക്കാറുണ്ട്. ചോറിനും ചപ്പാത്തിക്കും അപ്പത്തിനുമൊക്കെ ചേരുന്ന ഒരു വ്യത്യസ്ത തക്കാളി കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ
വേണ്ട ചേരുവകൾ
സവാള- 2 എണ്ണം (അരിഞ്ഞത് )
തക്കാളി- 2 എണ്ണം (അരിഞ്ഞത് )
വെളുത്തുള്ളി- 2 അല്ലി
കറിവേപ്പില- ആവശ്യത്തിന്
തേങ്ങ ചിരകിയത്- 4 ടീസ്പൂൺ
ജീരകം- 1/4 ടീസ്പൂൺ
പച്ചമുളക് -3 എണ്ണം
ഉപ്പ്- ആവശ്യത്തിന്
കടുക്- 1/4 ടീസ്പൂൺ
കശ്മീരി മുളകുപൊടി- 1/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
വെളിച്ചെണ്ണ -രണ്ടര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം…
- ആദ്യം ഒരു പ്രഷർ കുക്കറിൽ തക്കാളി, സവാള, പച്ചമുളക്, മഞ്ഞൾപ്പൊടി, കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക.
- ശേഷം തേങ്ങ, ജീരകം, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി അരച്ചെടുക്കുക.
- കുക്കർ തുറന്ന് ഗ്രവി നന്നായി ഉടച്ച ശേഷം അരപ്പ് ഒഴിച്ച് തിളപ്പിക്കുക.
- ശേഷം ഒരു പാനിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക. ശേഷം അതിലേക്ക് കശ്മിരി മുളക് പൊടിയും ചേർത്ത് ഇളക്കി കറിയിലേക്ക് ഒഴിക്കുക. തക്കാളി കറി തയ്യാറായി….
content highlight: how-to-make-tasty-and-easy-tomato-curry