ബീഫും വഴുതനങ്ങയും ചേർത്തൊരു ഉലർത്ത് തയാറാക്കിയാലോ ലഞ്ച് ഗംഭീരമാക്കാം.
ചേരുവകൾ
ബീഫ് – 1/2 കിലോഗ്രാം
പച്ചക്കായ – 1എണ്ണം
സവാള – 2 എണ്ണം
വഴുതനങ്ങ – 1
പച്ചമുളക്- 2 എണ്ണം
മുളകുപൊടി- 1 ടീസ്പൂൺ + 2 ടീസ്പൂൺ
മല്ലിപ്പൊടി- 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 + 1/4 ടീസ്പൂൺ
ജീരകപ്പൊടി – 1/2 ടീസ്പൂൺ+ 1/2 ടീസ്പൂൺ
ഉപ്പ്
എണ്ണ
തേങ്ങാപ്പാൽ – 5 ടേബിൾസ്പൂൺ
ഉഴുന്ന് – 1/2 ടീസ്പൂൺ
കറിവേപ്പില
മീറ്റ് മസാല – 1 ടീസ്പൂൺ
കടുക്- 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ബീഫ് മിക്സിയുടെ ജാറിൽ ഇട്ട് മിൻസ് ചെയ്തു വയ്ക്കണം.
ഒരു കുക്കറിലേക്ക് ബീഫ് ഇട്ട് 1 ടീസ്പൂൺ മുളകുപൊടി, 1 ടീസ്പൂൺ മല്ലിപ്പൊടി, 1/2 ടീസ്പൂൺ ജീരകപ്പൊടി, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, അൽപം ഉപ്പ്, 2 ടേബിൾസ്പൂൺ വെള്ളം ഇതെല്ലാം കൂടി ചേർത്ത് വേവിക്കണം. അതിന് ശേഷം വാഴക്കായിലും വഴുതനങ്ങയിലും അൽപം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേറെ വേറെ ഫ്രൈ ചെയ്ത് എടുക്കണം. എന്നിട്ട് ഒരു ഫ്രൈയിങ് പാൻ വച്ച് 2 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കണം. അതിന് ശേഷം ഉഴുന്നിട്ട് മൂപ്പിക്കണം. ഇതിലേക്ക് സവാള, പച്ചമുളക്, കറിവേപ്പില എല്ലാം ചേർത്ത് സവാള ബ്രൗൺ കളർ ആവുന്നത് വരെ വഴറ്റണം. അതിന് ശേഷം മുളകുപൊടി, ജീരകപ്പൊടി, മഞ്ഞൾപ്പൊടി, മീറ്റ് മസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നതു വരെ വഴറ്റണം. എന്നിട്ട് അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർത്ത് ഇളക്കി യോജിപ്പിക്കണം. അതിന് ശേഷം കായും വഴുതനങ്ങയും ചേർത്ത് ഇളക്കണം. അത് കഴിഞ്ഞ് തേങ്ങാപ്പാൽ കൂടി ചേർത്ത് ഇളക്കി 5 മിനിറ്റ് അടച്ചു വയ്ക്കണം. അതിന് ശേഷം തീ ഓഫ് ചെയ്യുക.
content highlight: special-beef-bringal