Kerala

ലഹരി ഇടപാട്; ശ്രീ​നാ​ഥ് ഭാ​സി​യെ​യും പ്ര​യാ​ഗ​യെ​യും ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: ഗു​ണ്ട​നേ​താ​വ് ഓം ​പ്ര​കാ​ശി​നെ സ​ന്ദ​ർ​ശി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​നി​മ താ​ര​ങ്ങ​ളാ​യ ശ്രീ​നാ​ഥ് ഭാ​സി​യെ​യും പ്ര​യാ​ഗ മാ​ർ​ട്ടി​നെ​യും ചോ​ദ്യം ചെ​യ്യും. കൂ​ടു​ത​ൽ തെ​ളി​വ് ല​ഭി​ച്ച​ശേ​ഷ​മാ​യി​രി​ക്കും താ​ര​ങ്ങ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്ന് കൊ​ച്ചി ഡി​സി​പി പ​റ​ഞ്ഞു.

കൊ​ച്ചി​യി​ൽ ന​ട​ന്ന ഡി​ജെ പാ​ർ​ട്ടി​യെ കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കും. ഓം ​പ്ര​കാ​ശി​നെ​തി​രാ​യ ല​ഹ​രി​ക്കേ​സി​ലെ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ ശ്രീ​നാ​ഥ് ഭാ​സി​യു​ടെ​യും പ്ര​യാ​ഗ മാ​ർ​ട്ടി​ന്‍റെ​യും പേ​രു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഓം ​പ്ര​കാ​ശി​ന്‍റെ മു​റി സ​ന്ദ​ർ​ശി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

താരങ്ങളെ ഓംപ്രകാശിന്റെ മുറിയിൽ എത്തിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ ലഹരിഇടപാടുകളിലെ പ്രധാന കണ്ണിയാണ് ബിനു ജോസഫെന്ന് പൊലീസ് പറഞ്ഞു. ലഹരി ഇടപാടിന്റെ ഭാഗമായാണോ താരങ്ങൾ എത്തിയതെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

കേസിൽ ഓം പ്രകാശിനും ഒന്നാം പ്രതിയായ ഷിഹാസിനും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളുടെ പേരുമുള്ളത്. താരങ്ങളും ഇരുപതോളം ആളുകളുടെ പേരുകളും റിപ്പോർട്ടിലുണ്ട്. മുറിയിൽ ലഹരി ഉപയോഗം നടന്നുവെന്നും പൊലീസ് പറയുന്നു.

ഗുണ്ടാനേതാവായിരുന്ന ഓംപ്രകാശ് മയക്കുമരുന്ന് കടത്തിലേക്ക് കടന്നതായി പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇയാൾ ഏറെനാളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഡിജെ പാർട്ടികൾക്കായി വിദേശത്തുനിന്ന് ഓംപ്രകാശും സംഘവും കൊക്കെയ്ൻ എത്തിക്കുന്നതായാണ് പോലീസ് പറയുന്നത്. ഇവർ പലതവണ കൊച്ചി നഗരത്തിൽ എത്തിയെങ്കിലും പോലീസിന് കണ്ടെത്താനായിരുന്നില്ല.

ഞായറാഴ്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഓംപ്രകാശും കൊല്ലം സ്വദേശിയായ ഷിഹാസും പിടിയിലാവുകയായിരുന്നു. ഇവിടെയും ഓംപ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമെടുത്തത്. ബോബി ചലപതി എന്നയാളാണ് റൂമുകൾ ബുക്ക് ചെയ്തിരുന്നത്. ഇയാൾക്കായും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, പ്രതികളിൽനിന്ന് എട്ട് ലിറ്ററോളം മദ്യം പിടികൂടിയെങ്കിലും കുറഞ്ഞ അ‌ളവിലുള്ള ലഹരിമരുന്ന് മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ഈ പശ്ചാത്തലത്തിൽ ഇവർ കോടതി ജാമ്യം അ‌നുവദിച്ചു.