തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണം വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും ചൊവ്വാഴ്ച വൈകുന്നേരം നാലിന് രാജ്ഭവനിൽ എത്തി വിശദീകരണം നൽകണമെന്ന് ഗവർണർ നിർദേശം നൽകി.
മലപ്പുറം സ്വർണക്കടത്തും ഹവാല കേസുകളും വിശദീകരിക്കണം. ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികൾ ആരെന്നും വിശദീകരിക്കണം. ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് തന്നെ അറിയിക്കാഞ്ഞത് ഈക്കാര്യത്തിലും വിശദീകരണം വേണമെന്ന് ഗവർണർ നിർദേശിച്ചു.
സംഭവത്തിൽ ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നൽകിയില്ല. ഇതേത്തുടർന്നാണു നേരിട്ടെത്താനുള്ള നിർദേശം നൽകിയത്.