Oman

കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി

കക്കോടി മോരിക്കരയിലെ കരുതം വീട്ടിൽ അശ്വിൻ (27) ആണ് മരിച്ചത്

കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി. കക്കോടി മോരിക്കരയിലെ കരുതം വീട്ടിൽ അശ്വിൻ (27) ആണ് തെക്കൻ ഷർഖിയ ഗവർണറേറ്റിലെ അൽ കാമിൽ വൽ വാഫിയയിലെ താമസ സ്ഥലത്ത് മരിച്ചത്. അനിൽ കുമാർ-പ്രബിത കുമാരി ദമ്പതികളുടെ മകനാണ്.

അവിവാഹിതനായ അശ്വിൻ ആറ് മാസം മുമ്പാണ് ഒമാനിലെത്തിയത്. അൽ കാമിലെ സ്‌പെയർ പാർട്‌സ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. സഹോദരി: അങ്കിത. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ പ്രവാസി വെൽഫെയർ ഒമാൻ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.