Celebrities

‘രണ്ട് മണിക്കൂര്‍ കണ്ണടച്ച് കഴിഞ്ഞാല്‍ 25 ലക്ഷത്തിന്റെ കാര്‍ തരാമെന്ന് പറഞ്ഞു, ഒന്ന് പൊട്ടിച്ചിട്ട് ഇറങ്ങി വരാന്‍ അറിയാന്‍ പാടില്ലാത്തതുകൊണ്ടല്ല’: അഷിക അശോകന്‍

മോഡലിങ്ങിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും യൂട്യൂബ് വീഡിയോസിലെയും പ്രേക്ഷകര്‍ക്കിടയില്‍ വളരെ സുപരിചിതയായ നടിയാണ് അഷിക അശോകന്‍. സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫോളോവേഴ്‌സ് ഉള്ള ഒരു ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ് താരം. ഇപ്പോള്‍ ഇതാ ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ തനിക്ക് ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി.

‘പൊള്ളാച്ചിയില്‍ വെച്ചിട്ടായിരുന്നു ഷൂട്ട്. 15 ദിവസത്തെ ഷെഡ്യൂള്‍ ആയിരുന്നു. ഹീറോയുടെ റൂമിലാണ് ഇയാള്‍ താമസിച്ചത്. ഇയാള്‍ രാത്രി ഒരു രണ്ടുമണി മൂന്നുമണി ഒക്കെ ആയി കഴിയുമ്പോള്‍ ഞങ്ങടെ കതകില്‍ വന്ന് മുട്ടും. ഭയങ്കര ഇറിറ്റേറ്റിംഗ് ആയിരുന്നു അത്. നമ്മള്‍ നമ്മുടെ കോണ്‍ഫിഡന്‍സ് ഒക്കെ ബൂസ്റ്റ് ചെയ്ത് ഒരു ഷോട്ടിന് ഇറങ്ങുന്ന സമയത്ത്് ഇയാള്‍ വന്ന്, എപ്പോഴാ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ എന്തായിരിക്കും നമ്മുടെ മാനസികാവസ്ഥ? ഇമോഷണല്‍ ടോര്‍ച്ചറാണ് അത്. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് പഴനിയില്‍ കാരവനില്‍ ഇരിക്കുമ്പോള്‍ ഇയാള്‍ വന്നിട്ട് എന്നോട് പറയുകയാണ്. അഷിക 2 മണിക്കൂര്‍ കണ്ണടച്ച് കഴിഞ്ഞാല്‍ 25 ലക്ഷത്തിന്റെ കാറ് ഒരു മാസത്തില്‍ ഞാന്‍ തരാം എന്ന്.’

‘ഇതിനൊക്കെ എങ്ങനെയാണ് റിയാക്ട് ചെയ്യേണ്ടത്. ഒന്ന് പൊട്ടിച്ചിട്ട് ഇറങ്ങി വരാന്‍ അറിയാന്‍ പാടില്ലാത്തതുകൊണ്ടല്ല, പക്ഷേ ആ ഒരു പോയിന്റില്‍ നമുക്ക് തോന്നുന്നത് ദേഷ്യം അല്ല, ഒരുതരം സഹതാപമാണ്. കാരണം സിനിമ എന്ന് പറയുന്നത് ഒരിക്കലും ഒരു ജീവിത മാര്‍ഗമോ അങ്ങനെയല്ല. ഇതൊരു ആഗ്രഹമാണ്. ഒരു പാഷനാണ്. നിവര്‍ത്തികേട് അല്ല ഒരിക്കലും. ഇതിനകത്ത് നില്‍ക്കുന്നവര്‍ തന്നെ നമ്മളോട് ഇങ്ങനെ ചെയ്യുമ്പോള്‍.. പക്ഷേ ഇതില്‍ ഏറ്റവും വലിയ വൈരുദ്ധ്യം എന്താണെന്ന് വെച്ചാല്‍, ശരിക്കും ഇങ്ങനെ ചെയ്യുന്നവര്‍ സിനിമയെ റെസ്‌പെക്ട് ചെയ്യുന്നവരല്ല. ഒന്നുമില്ലാത്തവന്മാരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. റീസെന്റ് ആയിട്ട് ഇറങ്ങിയ ഒരു സിനിമയിലെ ആര്‍ട്ടിസ്റ്റിന്റെ കാര്യംവരെയും ഇയാള്‍ എന്നോട് പറഞ്ഞു. അപ്പോള്‍ എന്റെ മനസ്സില്‍ അവരെക്കുറിച്ചുള്ള ഒരു ഇമേജ്, ഇത്രയും തരംതാഴ്ന്ന അല്ലെങ്കില്‍ മോറല്‍ ഇല്ലാത്ത ഒരാളാണോ എന്നാണ്.’

‘ഇയാള്‍ തന്നെ നാളെ ചിലപ്പോള്‍ വേറെ ആരുടെയെങ്കിലും അടുക്കല്‍ ചെന്ന് എന്നെക്കുറിച്ചും ഇതുതന്നെയായിരിക്കും പറയുന്നുണ്ടാവുക. അപ്പോള്‍ ഇയാള്‍ ചെയ്യുന്നത് എന്താണെന്ന് വെച്ചാല്‍ അവിടെ വരണം ഇവിടെ വരണം അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെ പറയും. അപ്പോള്‍ ഞാന്‍ അയാളുടെ മുമ്പില്‍ ഇരുന്ന് കരഞ്ഞിട്ടാണ് പറഞ്ഞത്, എനിക്ക് ഇതൊരു സ്വപ്നം മാത്രമാണ്. അല്ലാതെ നിവര്‍ത്തികേട് അല്ല, എനിക്ക് പൈസയോ ഫെയ്‌മോ അല്ല.. ഇതെന്റെ ആഗ്രഹമാണ് ഇത് എപ്പോഴോ എന്റെ മനസ്സില്‍ തോന്നിയ ഒരു പാഷന്റെ പുറത്താണ് ഞാന്‍ നില്‍ക്കുന്നത് എന്ന്.’

‘എന്റെ അമ്മ എന്നെ ഇങ്ങനെയല്ല വളര്‍ത്തിയത്, ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ എനിക്ക് വളരെയധികം ബുദ്ധിമുട്ടുണ്ട്… ദയവുചെയ്ത് ഇനി ഇങ്ങനത്തെ കാര്യം എന്നോട് സംസാരിക്കരുത് എന്ന് പറഞ്ഞപ്പോള്‍ അയാളുടെ മറുപടി എന്തായിരുന്നു എന്നറിയാമോ? ഇതൊക്കെ എന്താണ്, കുറച്ചു കഴിഞ്ഞാല്‍ മണ്ണിനടിയിലേക്ക് തന്നെയല്ലേ പോകുന്നത്, ഇതൊക്കെ ഒരു മോറല്‍ ആണോ എന്നായിരുന്നു. ആ ചോദിച്ച അയാളുടെ മോറല്‍ അല്ലെങ്കില്‍ എത്ര ക്രിമിനലി ആണ് അയാള്‍ ചിന്തിക്കുന്നത്. ഇങ്ങനെ ചിന്തിക്കുന്ന ഒരാള്‍ നാളെ എന്തൊക്കെ ചെയ്യാം. പിന്നെ രണ്ടാമത്തെ ഷെഡ്യൂള്‍ തുടങ്ങിയപ്പോള്‍ അവിടെയുള്ള കുറച്ചു പേരോട് ഞാന്‍ ഇയാളുടെ കാര്യം സൂചിപ്പിച്ചു.’, അഷിക പറഞ്ഞു.

STORY HIGHLIGHTS: Ashika Ashokan about her bad experience