മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സഹോദരന് 123 വര്‍ഷം തടവ് ശിക്ഷ. 19 വയസ്സുള്ള സഹോദരനെതിരെയാണ് മഞ്ചേരി പോക്സോ കോടതി തടവും ഏഴു ലക്ഷം പിഴയും വിധിച്ചത്. പിഴ തുക പെൺകുട്ടിയുടെ ക്ഷേമത്തിനായി കൈമാറും.
കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയാകുന്നതും 12 വയസിലാണ്. മഞ്ചേരി പോക്സോ കോടതി ജഡ്ജി എ എം അഷ്റഫ് അണ് ശിക്ഷ വിധിച്ചത്.
കേസിന്റെ വിചാരണ വേളയില്‍ പെണ്‍കുട്ടിയും അമ്മയും അമ്മാവനും കൂറുമാറിയിരുന്നു. ഡിഎന്‍എ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
ഗർഭിണിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഡി.എൻ.എ പരിശോധനയ്ക്ക് ഒടുവിലാണ് സഹോദരനാണ് പ്രതിയെന്ന് കണ്ടെത്തിയത്. വിധി കേട്ടയുടൻ പ്രതി കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മാതാവും ബന്ധുക്കളും കൂടിയാണ് സഹോദരനെ രക്ഷപ്പെടുത്തിയത്.