ലഡാഖിലെ ഹുന്ദറിൽ നിന്ന് സിയാച്ചിൻ യുദ്ധ സ്മാരകത്തിലേക്കും തുർതുക്, താങ് എന്നീ എന്നീ ഗ്രാമങ്ങളിലേക്കും യാത്ര ചെയ്യുന്നത് പ്രേത്യേക അനുഭവം ആണ്. ഇന്ത്യാ-പാക് നിയന്ത്രണ രേഖയിൽ നിന്ന് 2.5 കിലോമീറ്റർ മാത്രം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന, ഇന്ത്യയുടെ വടക്കേയറ്റത്തുള്ള ചെറിയ ഗ്രാമമാണ് താങ്. താങ് ഗ്രാമത്തോട് അടുക്കുമ്പോൾ ഇവിടെ വഴിയരികിൽ “You are under enemy observation” എന്നൊരു ബോർഡ് ഉണ്ട്. അത് കാണുമ്പോൾ പെട്ടെന്ന് ചുറ്റും കാണുന്ന കുന്നുകളിലേക്ക് നമ്മൾ അല്പം ഭീതിയോടെ നോക്കിപ്പോകും. 1971 ഡിസംബറിലെ ഇന്തോ-പാക് യുദ്ധകാലത്താണ്, അതുവരെ പാക് അധിനിവേശ കാശ്മീരിന്റെ ഭാഗമായിരുന്ന തുർതുക്, താങ്, ചാലുങ്ക, തക്ഷി എന്നീ ഗ്രാമങ്ങൾ ഇന്ത്യൻ സൈന്യം സ്വന്തം ആകുന്നത്. തുർതുക്, താങ് ഗ്രാമങ്ങൾ ആപ്പിളുകൾ, വാൾനട്ട്, ആപ്രിക്കോട്ട് എന്നിവയ്ക്കു പേര് കേട്ടത് ആണ്. .
തുർതുക് ഗ്രാമത്തിലേ കൃഷിയിടങ്ങളിൽ . വാൾനട്ട് , ആപ്രിക്കോട്ട് എന്നിവ കാണാൻ സാധിക്കും. സിയാച്ചിൻ ഗ്ലേസിയറുകളിൽ നിന്നുത്ഭവിക്കുന്ന “മരണത്തിന്റെ നദി” എന്നറിയപ്പെടുന്ന ഷ്യോക് നദി ഇവിടുത്തെ പ്രേത്യേകത ആണ്.
ഇവിടെ 13,900 അടി ഉയരത്തിൽ, ഇന്ത്യയിലും ചൈനയിലുമായി വ്യാപിച്ചു കിടക്കുന്ന പാങ്ഗോങ് തടാകം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഉപ്പുജലതടാകമായാണ് അറിയപ്പെടുന്നത്. ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ അവസാന രംഗം ഈ തടാകക്കരയിലാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. തെളിഞ്ഞ ആകാശമുള്ള ദിനങ്ങളിൽ നല്ല നീല നിറത്തിൽ കാണുന്ന ഈ തടാകം ഒരു പ്രേത്യേക കാഴ്ച തന്നെയാണ്. 17,688 അടുത്ത് ഉയരത്തിലുള്ള ചാങ് ലാ യിലെ മഞ്ഞു വീഴ്ചയും നല്ല ഒരു അനുഭവമാണ്. വൈകുന്നേരം ലേ എയർഫീൽഡിനു സമീപത്തായി ഇന്ത്യൻ ആർമി നിർമ്മിച്ചു സംരക്ഷിക്കുന്ന, 2 നിലകളിലായുള്ള ഹാൾ ഓഫ് ഫെയിം മ്യൂസിയം കാണാൻ സാധിക്കും. ഇന്ത്യ-പാക് യുദ്ധങ്ങളിൽ ജീവൻ നഷ്ടപ്പെട്ട സൈനികരുടെ ഓർമ്മയ്ക്കായി നിർമ്മിക്കപ്പെട്ടതാണ് ഇത്. ധീര സൈനികരെക്കുറിച്ചുള്ള വിവരങ്ങളും യുദ്ധങ്ങളിൽ ഇന്ത്യൻ സൈന്യം ഉപയോഗിച്ചതും പാക് സൈന്യത്തിൽ നിന്ന് പിടിച്ചെടുത്തതുമായ ആയുധങ്ങളും ഇവിടെ കാണാൻ സാധിക്കുന്നു. പ്രതികൂല സാഹചര്യങ്ങളിൽ സൈനികർ ഉപയോഗിക്കുന്ന വേഷവിധാനങ്ങളും, ഉപകരണങ്ങളും ഒക്കെ അവിടെ വച്ചിട്ടുണ്ട്. തന്റെ രക്തസാക്ഷിത്വത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ക്യാപ്റ്റൻ വിജയന്ത് താപർ അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് എഴുതിയ കത്ത് അവിടെ എത്തുന്നവരെ കണ്ണീരണിയിക്കും. . കാലാവസ്ഥ അനുകൂലമായ ദിവസങ്ങളിൽ സന്ധ്യാ സമയത്ത് ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോയും അവിടെ നടത്താറുണ്ട്.
story highlights; ladakh beauty