മലപ്പുറം: പി വി അൻവറിന്റെ ആരോപണങ്ങൾക്ക് മലപ്പുറം ചന്തക്കുന്നിൽ തന്നെ മറുപടിയുമായി സിപിഎം. നൂറുകണക്കിന് പ്രവർത്തകരെ എത്തിച്ച് ചന്തക്കുന്നില്‍ നടക്കുന്ന രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചാണ് സിപിഎം അന്‍വറിന് മറുപടി നല്ക്കുന്നത്.
സിപിഎം പിബി അംഗം എ വിജയരാഘവൻ യോഗം ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ആയിഷയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരായ നീക്കങ്ങള്‍ക്കിടെ അന്‍വറിനെ പിന്തുണച്ച് ആയിഷ രംഗത്തെത്തിയിരുന്നു. തന്റെ പോരാട്ടങ്ങള്‍ക്ക് നിലമ്പൂര്‍ ആയിഷയുടെ സര്‍വ്വ പിന്തുണയും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അവര്‍ക്കൊപ്പമുള്ള വീഡിയോയും അന്‍വര്‍ പുറത്തുവിട്ടിരുന്നു.
ആര്‍എസ്എസ്- സിപിഎം ബന്ധം പറയുന്നവരുടെ തൊലി പരിശോധിക്കണമെന്ന് എ വിജയരാഘവൻ വിമര്‍ശിച്ചു. മലപ്പുറത്തിന് വേറെ അര്‍ത്ഥം കൊടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വര്‍ഗീയ കണ്ണിലൂടെ മലപ്പുറത്തെ കാണുന്നത് തെറ്റാണെന്നും വിജയരാഘവന് പറഞ്ഞു.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ആര്‍എസ്‍സുകാരമെന്ന് പറഞ്ഞ് പി വി അന്‍വര്‍ സ്വയം ചെറുതായി. സ്വര്‍ണ്ണക്കടത്ത് പിടിക്കുന്നത് ക്രമസമാധാന പ്രശ്നം ഇല്ലാതാക്കാന്‍ വേണ്ടിയാണ്. ഇത് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാല്‍ നിവര്‍ത്തിയില്ലെന്നും വിജയരാഘവന് വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ കരിവാരിത്തേക്കാൻ ശ്രമിച്ചാൽ അതിന് ആളെ കിട്ടില്ല. ഒരു ഭീഷണിക്ക് മുന്നിലും കീഴടങ്ങില്ലെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയെ മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തി തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്നും വിജയരാഘവന് പറഞ്ഞു.