Recipe

ബേക്കറിയിലെ കിണ്ണത്തപ്പത്തിന് ഒരു പ്രത്യേക രുചി തോന്നാറുണ്ടോ? തയ്യാറാക്കാം എളുപ്പത്തില്‍

ബേക്കറികളില്‍ ഒക്കെ ഇപ്പോള്‍ കിണ്ണത്തപ്പം മേടിക്കാന്‍ കിട്ടും അല്ലേ?വീട്ടില്‍ ഉണ്ടാക്കുന്നതിനേക്കാള്‍ ഒരു പ്രത്യേക രുചി തോന്നാറുണ്ട് പലപ്പോഴും കടകളില്‍ നിന്നും മേടിച്ചു കഴിക്കുമ്പോള്‍. എന്നാല്‍ ഇനി ഒട്ടും താമസിക്കേണ്ട കടകളിലേതു പോലെ തന്നെ നല്ല രുചികരമായ രീതിയില്‍ കിണ്ണത്തപ്പം നമുക്ക് വീട്ടില്‍ തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍

  • നെയ്യ്
  • അണ്ടിപ്പരിപ്പ്
  • മുന്തിരിങ്ങ
  • മുട്ട
  • പഞ്ചസാര
  • ഏലയ്ക്കാപ്പൊടി
  • കോണ്‍ഫ്‌ളോര്‍
  • പാല്‍

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യ് ഇട്ടു കൊടുക്കുക. നെയ്യ് ഒന്ന് ചൂടായി വരുമ്പോഴേക്കും ഇതിലേക്ക് അണ്ടിപ്പരിപ്പ്, മുന്തിരിങ്ങ എന്നിവ ഇട്ട് ഒന്നും വറുത്ത് മാറ്റിവെയ്ക്കാം. ശേഷം ഒരു പാനിലേക്ക് മുട്ടയുടെ മഞ്ഞ ഒഴിച്ച് അതിലേക്ക് പഞ്ചസാര, ഏലയ്ക്കാപ്പൊടി, കോണ്‍ഫ്‌ളോര്‍, അതുപോലെതന്നെ പാല്‍ എന്നിവ ചേര്‍ത്ത് നല്ലപോലെ മിക്‌സ് ചെയ്യുക.

ഇനി നമ്മള്‍ നേരത്തെ ചൂടാക്കിയ നെയ്യ് ഇതിലേക്ക് ചേര്‍ത്ത് ഒന്ന് ഇളക്കി എടുക്കണം. ഇനി ഇതിലേക്ക് നമ്മള്‍ മുന്തിരിങ്ങയും അണ്ടിപ്പരിപ്പും മുകളില്‍ വിതറി കൊടുത്ത് ആവശ്യമുണ്ടെങ്കില്‍ മാത്രം കുറച്ചു നെയ്യ് കൂടെ ചേര്‍ത്ത് നല്ലപോലെ ഇളക്കി ഒരു പാത്രത്തിലേക്ക് നെയ്യ് പുരട്ടി അതിന്റെ മുകളില്‍ ഇത് ഒഴിച്ചു കൊടുക്കുക. ശേഷം ഒരു രണ്ടുമണിക്കൂര്‍ കഴിയുമ്പോഴേക്കും നമുക്ക് കട്ട് ചെയ്ത് കഴിക്കാവുന്നതാണ്.