Idukki

ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ; ഇ​ടു​ക്കി ഡി​എം​ഓ​യെ സ​സ്പെ​ന്‍​ഡ് ചെ​യ്തു, അന്വേഷണത്തിന് ഉത്തരവ്

കട്ടപ്പന: ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. ഇടുക്കി ഡിഎംഒ ഡോ. എല്‍ മനോജിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍.

മനോജിനെതിരെ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുടേതാണ് ഉത്തരവ്. നിലവിലെ ഉത്തരവ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താനും നിര്‍ദേശമുണ്ട്.

നി​ല​വി​ലെ ഇ​ടു​ക്കി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലെ ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സു​രേ​ഷ് എ​സ്. വ​ര്‍​ഗീ​സി​ന് ഇ​ടു​ക്കി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ അ​ധി​ക ചു​മ​ത​ല ന​ല്‍​കി​യ​താ​യും ഉ​ത്ത​ര​വി​ലു​ണ്ട്.

Latest News