ഭക്ഷണം ഒക്കെ കഴിച്ചു കഴിയുമ്പോള്‍ കുറച്ചു മധുരം കഴിക്കാനായി ആര്‍ക്കാണ് തോന്നാത്തത് അല്ലേ?എന്നാല്‍ ഒരുപാട് ജോലി എടുക്കാനും വയ്യ എന്നുണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ കുറഞ്ഞ ചേരുവകള്‍ ഉപയോഗിച്ച് നമുക്ക് ഒരു പുഡ്ഡിംഗ് തയ്യാറാക്കാം. ഇന്ന് നമ്മള്‍ തയ്യാറാക്കാന്‍ പോകുന്നത് ബ്രഡ് പുഡ്ഡിംഗ് ആണ്.
ആവശ്യമായ ചേരുവകള്‍
- ബ്രഡ്
- മുട്ട
- പാല്‍
- പഞ്ചസാര
- വാനില എസന്‍സ്
തയ്യാറാക്കുന്ന വിധം
പുഡ്ഡിംഗ് തയ്യാറാക്കുന്നതിനായി കുറച്ച് ബ്രഡ് എടുത്ത് അതിന്റെ അരികിലുള്ള ബ്രൗണ്‍ ഭാഗങ്ങള്‍ മുറിച്ചു മാറ്റുക. ശേഷം ഇവയൊന്ന് നല്ലപോലെ മിക്‌സിയുടെ ജാറിലേക്ക് ഇട്ട് അടിച്ച് എടുക്കുക. ഇനി നമുക്ക് ഒരു ബൗളിലേക്ക് മുട്ട, പാല്‍, നമ്മള്‍ പൊടിച്ചു മാറ്റിവെച്ചിരിക്കുന്ന ബ്രെഡിന്റെ പൊടി, പൊടിച്ച പഞ്ചസാര, ഒപ്പം തന്നെ ഫ്‌ളേവറിനു വേണ്ടിയിട്ട് വാനില എസന്‍സും കൂടെ ചേര്‍ത്ത് ഇതെല്ലാം കൂടി നല്ലപോലെ ഒന്ന് മിക്‌സ് ചെയ്ത് എടുക്കുക. ശേഷം ഇത് ഒരു 10 മിനിറ്റത്തേക്ക് മാറ്റിവെയ്ക്കുക. ഇനിയൊരു പാന്‍ ചൂടാക്കി അതിലേക്ക് പഞ്ചസാര ഇട്ടുകൊടുക്കുക ശേഷം അല്‍പം വെള്ളവും കൂടി ചേര്‍ത്ത് ഒന്ന് ക്യാരമലൈസ് ചെയ്ത് എടുക്കുക. പഞ്ചസാര ഒന്ന് ബ്രൗണ്‍ കളര്‍ ആയി കഴിയുമ്പോഴേക്കും നമ്മള്‍ പുഡ്ഡിംഗ് തയ്യാറാക്കേണ്ട പാത്രത്തിലേക്ക് ഈ ക്യാരമലൈസ് ചെയ്ത പഞ്ചസാര ഒഴിച്ചു കൊടുക്കുക.
അതൊന്ന് രണ്ട് മിനിറ്റ് വെച്ച ശേഷം നമ്മള്‍ തയ്യാറാക്കി മാറ്റിവെച്ചിരിക്കുന്ന ബ്രഡിന്റെയും മുട്ടയുടെയും പാലിന്റെയും മിശ്രിതം ഇതിന്റെ മുകളിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം അലൂമിനിയം ഫോയില്‍ പേപ്പര്‍ ഉപയോഗിച്ച് ഒന്ന് കവര്‍ ചെയ്തു വെയ്ക്കുക. ശേഷം ഒരു പാനിലേക്ക് അല്‍പം വെള്ളം ഒഴിച്ച് തിളപ്പിച്ച് കഴിഞ്ഞ് ആ പാനലിലേക്ക് ഇറക്കിവെച്ച് ഒന്ന് അടച്ചുവെച്ച് വേവിക്കാം. ഒരു 40 മിനിറ്റോളം ഇതൊന്ന് കുക്ക് ചെയ്യാന്‍ ശ്രമിക്കണം. ഇതിന്റെ ചൂട് ഒന്നു മാറി കഴിയുമ്പോഴേക്കും ഇത് ഫ്രിഡ്ജില്‍ വെയ്ക്കുക. ശേഷം കഴിക്കുക. രുചികരമായ ബ്രഡ് പുഡ്ഡിംഗ് തയ്യാര്‍.