Recipe

കൊച്ചുളളി അച്ചാര്‍ കഴിച്ചിട്ടുണ്ടോ? ഇങ്ങനൊന്ന് ട്രൈ ചെയ്ത് നോക്കൂ

ഒരുമാതിരിപ്പെട്ട എല്ലാ പച്ചക്കറി കൊണ്ടും ഫ്രൂട്ട്‌സ് കൊണ്ടുമൊക്കെ നമ്മള്‍ അച്ചാറുകള്‍ തയ്യാറാക്കി കഴിക്കാറുണ്ട്. വളരെ രുചികരവുമാണ് ഇതൊക്കെ. എന്നാല്‍ ഇതുവരെ നിങ്ങള്‍ ട്രൈ ചെയ്തിട്ടില്ലാത്ത ഒരു അച്ചാര്‍ വിഭവം ആയിരിക്കും കൊച്ചുള്ളി അച്ചാര്‍. വീട്ടിലുളള ചേരുവകള്‍ മാത്രം ഉപയോഗിച്ച് നല്ല രുചികരമായ ഒരു അച്ചാര്‍ നമുക്ക് എളുപ്പത്തില്‍ തയ്യാറാക്കാം. എങ്ങനെയാണെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • കൊച്ചുളളി
  • ഉലുവ
  • കടുക്
  • പെരുംജീരകം
  • മഞ്ഞള്‍പ്പൊടി
  • മുളകുപൊടി
  • മല്ലിപ്പൊടി
  • കുരുമുളക്
  • ഉപ്പ്
  • നല്ലെണ്ണ

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി അതിലേക്ക് ഉലുവ, കടുക്, പെരുംജീരകം എന്നിവ നല്ലപോലെ ഒന്ന് റോസ്റ്റ് ചെയ്ത് മാറ്റിവെയ്ക്കുക. ശേഷം കൊച്ചുള്ളി തൊലി കളഞ്ഞ് രണ്ടായി മുറിച്ച്, കൂടെ കുറച്ച് പച്ചമുളക് കൂടി രണ്ടായി വരഞ്ഞു മാറ്റിവെയ്ക്കുക. ശേഷം നമ്മള്‍ റോസ്റ്റ് ചെയ്തു വച്ചിരിക്കുന്ന ഉലുവ, പെരുഞ്ചീരകം, കടുക് എന്നിവ നല്ലപോലെ ഒന്നു പൊടിച്ചെടുക്കുക. ശേഷം ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് യോജിപ്പിച്ചെടുക്കുക ഇനി ചെയ്യേണ്ടത് ഒരു പാന്‍ ചൂടാക്കി അതിലേക്ക് നമ്മള്‍ മാറ്റി വെച്ചിരിക്കുന്ന കൊച്ചുള്ളിയും പച്ചമുളകും ഇട്ടുകൊടുത്ത് അതിലേക്ക് ഈ പൊടിച്ചു വെച്ചിരിക്കുന്ന പൊടികളും കൂടി ചേര്‍ത്ത ശേഷം അതിന്റെ മുകളിലേക്ക് കുറച്ച് നല്ലെണ്ണ കൂടി ഒഴിച്ചു കൊടുക്കുക. ശേഷം നല്ലപോലെ ഒന്നിളക്കി യോജിപ്പിച്ച് ചൂടാക്കി എടുക്കുക. രുചികരമായ കൊച്ചുള്ളി അച്ചാര്‍ തയ്യാര്‍.