അവല്‍ ഇരിപ്പുണ്ടോ?എങ്കില്‍ ഇനി അവല്‍ നനച്ചു മാത്രം കഴിക്കേണ്ട. രുചികരമായ ഒരു നാലുമണി പലഹാരം നമുക്ക് അവലുകൊണ്ട് തയ്യാറാക്കി എടുക്കാന്‍ പറ്റും. വീട്ടിലുള്ള ചേരുവകള്‍ മാത്രം മതി ഇത് തയ്യാറാക്കാന്‍.
ആവശ്യമായ ചേരുവകള്‍
- അവല്‍
- ഉരുളക്കിഴങ്ങ്
- സവാള
- മല്ലിയില
- കറിവേപ്പില
- ക്യാരറ്റ്
- പച്ചമുളക്
- കുരുമുളകുപൊടി
- മഞ്ഞള്‍പ്പൊടി
- ഗരംമസാല
- മുളകുപൊടി
- ഉപ്പ്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
- മുട്ട
- എണ്ണ
- ബ്രഡ്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് വെള്ള അവല്‍ വെളളത്തിലേക്ക് ഇട്ട് ഒന്ന് കുതിര്‍ത്തെടുക്കുക. ശേഷം ഇതിലെ വെള്ളമെല്ലാം വറ്റിച്ച് വേറൊരു ബൗളിലേക്ക് മാറ്റാം. ഇനി ഇതിലേക്ക് ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത്, സവാള ചെറുതായി അരിഞ്ഞത്, കുറച്ച് മല്ലിയില കുറച്ച് കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞത്, ക്യാരറ്റ്, പച്ചമുളക്, എരുവിനാവശ്യത്തിനുള്ള കുരുമുളകുപൊടി, ഒരു നുള്ള് മഞ്ഞള്‍പ്പൊടി, ഗരംമസാല, മുളകുപൊടി, ഉപ്പ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നല്ലപോലെ മിക്‌സ് ചെയ്യുക.
ഇനി നമുക്ക് ഈ മാവ് ഇഷ്ടമുള്ള ഷേപ്പില്‍ ആക്കി എടുക്കാം. ശേഷം ഒരു ബൗളിലേക്ക് കോഴിമുട്ട, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് നല്ലപോലെ മിക്‌സ് ചെയ്തു വെയ്ക്കുക. ഇനി നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് മുട്ടയില്‍ മുക്കി ബ്രഡിന്റെ പൊടിയില്‍ ഒന്ന് പൊതിഞ്ഞെടുക്കുക. എല്ലാം ഇങ്ങനെ ചെയ്തതിനു ശേഷം ചൂടുള്ള എണ്ണയിലിട്ട് വറുത്തു കോരി എടുക്കാം. വളരെ രുചികരമായ ഒരു നാലുമണി പലഹാരം തയ്യാര്‍.