Kollam

പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു

കൊ​ല്ലം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് തീ ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. പു​ന​ലൂ​രി​ൽ നി​ന്നും കാ​യം​കു​ള​ത്തേ​ക്ക് പോ​യ ബ​സി​ന് പു​ന​ലൂ​ര്‍ നെ​ല്ലി​പ​ള്ളി​യി​ല്‍ വ​ച്ച് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

പുനലൂര്‍ നെല്ലിപള്ളിയില്‍ വച്ചാണ് ബസിന് തീപിടിച്ചത്. എ​ൻ​ജി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് തീ ​ഉ​യ​രു​ന്ന​തു ക​ണ്ട​തോ​ടെ യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്സും ചേ​ര്‍​ന്നാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

ബസിന്റെ എഞ്ചിന്‍ ഭാഗം ഉള്‍പ്പെടെ പൂര്‍ണമായും കത്തിനശിച്ചു. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും കെഎസ്‌ആര്‍ടിസിയും അന്വേഷണം തുടങ്ങി.