India

ജമ്മു കശ്മീർ – ഹരിയാന തെരഞ്ഞെടുപ്പ് ഫലം ഇന്ന് | Jammu and Kashmir – Haryana election results today

ശ്രീനഗര്‍: ജമ്മു -കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അൽപസമയത്തിനകം. രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ തുടങ്ങും. എക്സിറ്റ് പോളുകൾ ഹരിയാനയിൽ ഭൂരിപക്ഷവും ജമ്മു കശ്മീരിൽ ബിജെപി ഇതര പാർട്ടികൾക്കു മുൻതൂക്കവും പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തിലാണു കോൺഗ്രസ്. അതേസമയം, രണ്ടിടത്തും ബിജെപി പ്രതീക്ഷ കൈവിട്ടിട്ടില്ല. പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ശേഷമാകും ഇവിഎം മെഷീനുകൾ എണ്ണിത്തുടങ്ങുക. 90 വീതം സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. രണ്ടു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.

എക്‌സിറ്റ് പോൾ ഫലങ്ങളും രണ്ട് സംസ്ഥാനങ്ങളിലും അനുകൂലമായതിന്‍റെ ആവേശത്തിലാണ് കോൺഗ്രസ്. വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ മുതൽ വ്യക്തമായ ലീഡ് ഉറപ്പിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവും കോൺഗ്രസിനുണ്ട്. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് -കോൺഗ്രസ്‌ സർക്കാരും ഹരിയാനയിൽ കോൺഗ്രസും അധികാരത്തിൽ വരുമെന്നുമാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. ഹരിയാനത്തിൽ കോൺഗ്രസിന്റെ ഉജ്ജ്വല തിരിച്ചു വരവാണ് ഭൂരിപക്ഷം ഏജൻസികളും പ്രവചിക്കുന്നത്.

വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും ഇരു സംസ്ഥാനങ്ങളിലും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിച്ച അരമണിക്കൂർ പിന്നിടുമ്പോൾ തന്നെ ലീഡ് അറിയാൻ സാധിക്കും. തീവ്രവാദ ആക്രമണങ്ങൾ ഉൾപ്പെടെ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾ കർശന സുരക്ഷാ വലയത്തിലാണ്. കൂടുതൽ സേനയെയും വിവിധ ഇടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഹരിയാനയിൽ ഫലം വന്നതിനുശേഷം അക്രമ സംഭവങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ പൊലീസ് പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്.

 

 

 

Latest News