ഇന്ത്യൻ വ്യോമസേനയുടെ 92-ാം വാർഷികം ദക്ഷിണ വ്യോമസേന ആസ്ഥാനത്ത് ഇന്ന് (08 ഒക്‌ടോബർ 2024) ആഘോഷിച്ചു. 2024ലെ വ്യോമസേനാ ദിനാഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് ഒക്ടോബർ 03 മുതൽ 08 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു, ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി മണികണ്ഠൻ അദ്ദേഹത്തെ സ്വീകരിച്ചു.
ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തെ സൈനിക , സിവിലിയൻ ഉദ്യോഗസ്ഥരുമായി ബഹുമാനപ്പെട്ട ഗവർണർ ആശയവിനിമയം നടത്തുകയും വയനാട് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സൈനിക നേതൃത്വത്തിൻ്റെയും സിവിലിയൻ നേതൃത്വത്തിൻ്റെയും സംയുക്ത ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി മണികണ്ഠൻ്റെ നേതൃത്വത്തിൽ ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് നടന്ന പ്രതിജ്ഞാ ചടങ്ങിൽ എല്ലാ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇന്ത്യൻ എയർഫോഴ്‌സ് (IAF) ലോകത്തിലെ ഏറ്റവും വിശിഷ്ടമായ വ്യോമസേനകളിലൊന്നായി നിലകൊള്ളുന്നു, 1932 ഒക്‌ടോബർ 08-ന് ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളിലെ റോയൽ ഇന്ത്യൻ എയർഫോഴ്‌സ് (RIAF) എന്ന ഒരു ചെറിയ വ്യോമസേന എന്ന നിലയിയിലുള്ള അതിൻ്റെ മിതമായ തുടക്കം മുതൽ ഇന്ന് ആധുനികവും ശക്തവുമായ വ്യോമസേന എന്ന നിലയിലേക്ക്, അതിൻ്റെ തുടക്കം മുതലുള്ള സമ്പന്നമായ ഒരു പാരമ്പര്യം ഉൾക്കൊള്ളുന്നു. ഇന്ത്യയുടെ സൈനികവും തന്ത്രപരവുമായ ഭൂപ്രകൃതി രൂപപ്പെടുത്തുന്നതിൽ ഇന്ത്യൻ വ്യോമസേന നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
എല്ലാ വർഷവും ഒക്ടോബർ 08 ന് വ്യോമ സേനാ ദിനം ആഘോഷിക്കുന്നു, ഇത് ഇന്ത്യൻ വ്യോമസേനയുടെ വീരോചിതമായ പരിശ്രമങ്ങൾക്കും നേട്ടങ്ങൾക്കും ആദരം അർപ്പിക്കുന്ന ഒരു സുപ്രധാന അവസരമാണ്. ഈ ദിവസം ഇന്ത്യൻ വ്യോമസേനയുടെ സമ്പന്നമായ ചരിത്രം, നേട്ടങ്ങൾ, ദേശീയ സുരക്ഷയ്ക്കും ദുരന്തനിവാരണത്തിനും വേണ്ടിയുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയെ ആദരിക്കുന്നു. ഇന്ത്യൻ വ്യോമസേനയിലെ ധീരരായ സ്ത്രീപുരുഷന്മാരുടെ ധൈര്യവും പ്രൊഫഷണലിസവും അദമ്യമായ ചൈതന്യവും ആഘോഷിക്കാനുള്ള ദിനം കൂടിയാണിത്.
1984 ജൂലൈയിൽ ദക്ഷിണ വ്യോമസേനാ ആസ്ഥാനം ആരംഭിച്ചത് മുതൽ, ഇന്ത്യൻ വ്യോമസേനയുടെ “പീപ്പിൾ ഫസ്റ്റ് മിഷൻ ആൾവേയ്സ്” എന്ന മുദ്രാവാക്യവുമായി ദക്ഷിണ വ്യോമസേനാ എല്ലായ്പ്പോഴും ദേശീയ സുരക്ഷയ്ക്ക് പ്രത്യേകിച്ച് മാരിടൈം പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയിട്ടുണ്ട്, കൂടാതെ നിരവധി ദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ഈ വ്യോമസേനാ ആസ്ഥാനം മുൻപന്തിയിലാണ്. തെക്കൻ ഉപദ്വീപിൽ രാജ്യത്തെ ബാധിച്ച ദുരന്തങ്ങളും , മാനുഷിക സഹായത്തിനായുള്ള ആഹ്വാനങ്ങളോടും ദക്ഷിണ വ്യോമസേനാ ആസ്ഥാനം തൽക്ഷണം പ്രതികരിക്കാറുണ്ട്.
CONTENT HIGHLIGHTS;Air Force Base South celebrates 92nd Air Force Day