ജുലാന ചരിത്ര നേട്ടവുമായി വിനേഷ് ഫോഗട്ട്. ബിജെപിയുടെ യോഗേഷ് കുമാറുമായായിരുന്നു കന്നി അങ്കം. തുടക്കത്തിൽ യോഗേഷ് കുമാറാണ് ലീഡ് നിലനിർത്തിയത്. എന്നാൽ 15 റൗണ്ട് നീണ്ട വോട്ടെണ്ണലുകൾക്കൊടുവിൽ മണ്ഡലം വിനേഷിനെ കൈവിട്ടില്ല. ആറായിരത്തിലധികം വോട്ടുകൾക്കാണ് വിനീഷ് ജയിച്ചത്. ഹരിയാന നിയമസഭയിൽ ആയിരിക്കും ഇനി വിനേഷിന്റെ പോരാട്ടം.
പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായിരുന്നു വിനേഷ്. 50 കിലോ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിലായിരുന്നു മത്സരം. ഫൈനലിന്റെ അന്ന് രാവിലെ നടത്തിയ പരിശോധനയില്‍ നൂറ് ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തി. ഇതോടെ അയോഗ്യയാക്കപ്പെട്ടു. ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ കടന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയായിരുന്നു ഈ അയോഗ്യത. മുടിമുറിച്ചും ശരീരത്തിലെ ജലാംശം വറ്റിച്ചും തലേന്ന് രാത്രി മുഴുവന്‍ ഉറക്കമിളച്ച് വ്യായാമം ചെയ്തുമെല്ലാം പരമാവധി ഭാരം കുറച്ചു. പക്ഷേ, അപ്പോഴും 100 ഗ്രാം അധികം ഭാരം വന്നത് തിരിച്ചടിയായി.
തുടര്‍ന്ന് ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയ്‌ക്കെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തി വിനേഷ് രംഗത്തെത്തിയിരുന്നു. ആശുപത്രിക്കിടക്കയില്‍ വിനേഷിനൊപ്പമുള്ള ചിത്രം അന്ന് ഉഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വിനേഷിന് പിന്തുണയറിയിച്ചുകൊണ്ടുള്ള കുറിപ്പിനൊപ്പമായിരുന്നു ഇത്. എന്നാല്‍ താന്‍ അറിയാതെയാണ് ഈ ഫോട്ടോ എടുത്തതെന്നും ഉഷയില്‍ നിന്ന് ആത്മാര്‍ഥമായ യാതൊരു പിന്തുണയും തനിക്ക് ലഭിച്ചില്ലെന്നുമാണ് വിനേഷ് പ്രതികരിച്ചത്.
വിനേഷിനെ അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം ഒളിമ്പിക് അസോസിയേഷനില്ലെന്ന് പറഞ്ഞും പി.ടി. ഉഷ കൈയൊഴിഞ്ഞിരുന്നു. ഗുസ്തി, ബോക്‌സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ ഭാരം നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം താരത്തിനും കോച്ചിനുമാണെന്നും പി.ടി. ഉഷ പറഞ്ഞിരുന്നു. വിനേഷ് ചതിയിലൂടെ ഒളിമ്പിക്‌സില്‍ പങ്കെടുത്തെന്നും മെഡല്‍നഷ്ടം ദൈവം കൊടുത്ത ശിക്ഷയാണെന്നും ആരോപിച്ചുകൊണ്ട് ബ്രിജ്ഭൂഷണ്‍ സിങ്ങും രംഗത്തെത്തി.
പാരീസില്‍നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ വിനേഷിന് ഗുസ്തിതാരങ്ങളായ ബജ്‌രംഗ് പൂനിയ, സാക്ഷി മാലിക്, കോണ്‍ഗ്രസ് എം.പി. ദീപേന്ദര്‍ ഹൂഡ തുടങ്ങിയവര്‍ ഡല്‍ഹിയില്‍ വലിയ സ്വീകരണം നല്‍കിയിരുന്നു. തുടര്‍ന്ന് ജന്മനാടായ ഹരിയാണയിലേക്ക് തുറന്ന വാഹനത്തില്‍ ആനയിക്കുകയും ചെയ്തു. ജന്മനാട്ടിലും വന്‍ വരവേല്‍പ്പാണ് താരത്തിന് ലഭിച്ചത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു വിനേഷിന് ലഭിച്ച സ്വീകരണങ്ങള്‍.
പാരീസിലെ വേദനാജനകമായ അനുഭവങ്ങള്‍ക്കു പിന്നാലെ ഗുസ്തിയില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തിരിച്ചുവരുമെന്ന സൂചന നല്‍കിയിരുന്നു. അതിനുശേഷം റെയില്‍വേയിലെ ജോലി രാജിവെച്ച വിനേഷ്, ബജ്‌രംഗ് പുനിയയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. പിന്നാലെ ജുലാനയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുകയുമായിരുന്നു. മണ്ഡലത്തിലെ പ്രചാരണയോഗങ്ങളിലെല്ലാം വന്‍തോതിലുള്ള സ്വീകരണമാണ് വിനേഷിന് ലഭിച്ചിരുന്നത്.
കഴിഞ്ഞ കുറേ കാലമായി ബി.ജെ.പി.യുടെ കണ്ണിലെ കരടാണ് വിനേഷ് ഫോഗട്ട്. ഉത്തര്‍പ്രദേശില്‍നിന്നുള്ള അന്നത്തെ ബി.ജെ.പി. എം.പി.യും ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള പരാതികളുമായി വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയവര്‍ മുന്‍പ് തെരുവിലിറങ്ങിയിരുന്നു.
2012 മുതല്‍ 2022 വരെ വ്യത്യസ്തസംഭവങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരേ ഉള്‍പ്പെടെ ലൈംഗിക പീഡനം, മാനസിക പീഡനം, ഭീഷണി തുടങ്ങി ഒട്ടേറെ പരാതികള്‍ ഉണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരമുള്‍പ്പെടെ ഏഴുപേര്‍ ബ്രിജ്ഭൂഷണെതിരേ പോലീസില്‍ പരാതി നല്‍കിയെങ്കിലും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തില്ല. ഇതോടെ ബ്രിജ് ഭൂഷണെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹത്തെ ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തെരുവിലെത്തി.
2023-ല്‍ ഇന്ത്യന്‍ കായികരംഗത്തെ തന്നെ പിടിച്ചുകുലുക്കാന്‍ പോന്നതായിരുന്നു ആ സമരം. അര്‍ജുന പുരസ്‌കാരം, ഖേല്‍രത്‌ന പുരസ്‌കാരം എന്നിവ തിരിച്ചുനല്‍കിയും വിനേഷ് ഇതിനെതിരേ പ്രതിഷേധമറിയിച്ചിരുന്നു. ഡല്‍ഹിയിലെ കര്‍ത്തവ്യപഥിലെ ബാരിക്കേഡിന് മുന്നില്‍ പുരസ്‌കാരം വെച്ച് മടങ്ങുകയായിരുന്നു.
content highlight: vinesh-phogat-julana-constituency-win