മലയാള സിനിമയിൽ മല്ലുസിംഗ് ആയി കടന്നുവന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ വലിയൊരു സ്വീകാര്യത നേടിയെടുത്ത താരമാണ് ഉണ്ണി മുകുന്ദൻ. മലയാളികളുടെ സ്വന്തം ഉണ്ണിയേട്ടൻ ആയി മാറിയ ഉണ്ണിക്ക് ഇപ്പോഴും വിവാഹം ആയിട്ടില്ല എന്തുകൊണ്ടാണ് താരം ഇപ്പോഴും വിവാഹിതനായി കഴിയുന്നത് എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ വിവാഹ കാര്യങ്ങളെപ്പറ്റി പറയുമ്പോൾ വളരെ നാണത്തോടെയുള്ള മറുപടികളാണ് പലപ്പോഴും ഉണ്ണി മുകുന്ദരിൽ നിന്നും ലഭിക്കാനുള്ളത്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് പുണ്യമുഖൻ തന്റെ ഭാവി വധുവിനെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ്.
ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ എത്തിയപ്പോഴായിരുന്നു ഒരു സെഗ്മെന്റിന്റെ ഭാഗമായി ഭാവി വധുവിനെ കുറിച്ചുള്ള കോൺസെപ്റ്റുകൾ പറയാൻ താരത്തോട് പറയുന്നത് . ഉണ്ണിമുകുന്ദൻ പറഞ്ഞ കൺസെപ്റ്റുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
” ഞാനങ്ങനെ ആ കാര്യത്തെക്കുറിച്ച് ഒരുപാട് ചിന്തിച്ചിട്ട് ഒന്നുമില്ല ഒരു സാധാരണ കുട്ടി ആയിരിക്കണം എന്നാണ് കരുതുന്നത്. നീണ്ട മൂക്ക് എനിക്കിഷ്ടമാണ്. നീണ്ട മൂക്കുള്ള ഒരാളായിരിക്കണം പിന്നെ ഒരു ടീച്ചർ ആണെങ്കിൽ കൊള്ളാമെന്നു തോന്നിയിട്ടുണ്ട് കാരണം എന്റെ അമ്മയൊരു ടീച്ചർ ആയിരുന്നു അതുകൊണ്ട് തന്നെ ടീച്ചിങ് പ്രൊഫഷന് എന്താണെന്നും അവിടെയുള്ള ആളുകൾ എങ്ങനെയാണെന്നും എനിക്കറിയാം. ഫിറ്റ്നസിനോടൊക്കെ താല്പര്യമുള്ള ഒരാളാണെങ്കിൽ നല്ലത്. എനിക്ക് പ്രോട്ടീൻ ഷേക്ക് ഒക്കെ തരുന്ന ആൾ ആയിരിക്കണം എന്ന് തോന്നിയിട്ടുണ്ട്. ഫിറ്റ്നസ് കാര്യങ്ങളിൽ ഒക്കെ കൂടുതൽ ശ്രദ്ധയുള്ള ആളാകുന്നതാണ് കൂടുതൽ ഇഷ്ടം. ഡാൻസും പാട്ടും ഒക്കെ ചെയ്യുന്ന കുട്ടി ആയിരിക്കണം എന്ന് തോന്നിയിട്ടുണ്ട്. ഇതൊക്കെയാണ് തന്റെ കൺസെപ്റ്റുകൾ എന്നാണ് ഏറെ രസകരമായ രീതിയിൽ ഉണ്ണി മുകുന്ദൻ പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു.
Story Highlights ; unni mukundan dream girl concept