Celebrities

‘എന്റെ ജീവിതത്തിലെ രഹസ്യം സൂക്ഷിക്കാന്‍ ഞാന്‍ ബാധ്യസ്ഥനല്ലേ? നിങ്ങള്‍ അറിയേണ്ട ആവശ്യം എന്താണ്?’: ബാലചന്ദ്ര മേനോന്‍

മലയാള സിനിമയില്‍ വളരെയധികം ആഴത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്തു പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ബാലചന്ദ്രമേനോന്‍. അടുത്തിടെ അദ്ദേഹവുമായി ബന്ധപ്പെട്ട ചില ആരോപണങ്ങള്‍ സമൂഹത്തില്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതാ ബാലചന്ദ്രമേനോന്റെ ഒരു പഴയകാല അഭിമുഖ വീഡിയോയാണ് സമൂഹത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നത്

‘എന്നെ സ്‌നേഹിക്കുന്ന ഒരുപാട് ആള്‍ക്കാര്‍ അവിടെ ഉള്ളതുകൊണ്ടാണ് ഞാന്‍ ഹൈദരാബാദിലേക്ക് പോയത്. ഞാന്‍ എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ സുഖമില്ലാതിരുന്ന സമയത്ത്.. എന്നെ സ്‌നേഹിക്കുന്നത് കൊണ്ടാകാം, എങ്കിലും എന്നെ സ്‌കാനിങ്ങിനൊക്കെ കൊണ്ടുപോകുമ്പോള്‍ ഈ മൊബൈല്‍ ക്യാമറകളുടെ തിരക്ക് ഭയങ്കരമായിരുന്നു. ഞാന്‍ പൊതുവെ വൃത്തിയായി വസ്ത്രം ധരിക്കുന്ന ഒരാളാണ്. അത് ഓരോരുത്തരുടെ വൈകല്യമായിരിക്കും. അപ്പോള്‍ ഞാന്‍ രാവിലെ കുളിക്കാതെയും ഷേവ് ചെയ്യാതെയും ഡ്രിപ്പും ഒക്കെ ഇട്ട് പോകാന്‍ നേരത്ത് ആളുകള്‍ക്ക് എന്തൊരു ആരാധനയാണ് എന്നോട്.’

‘ഞാന്‍ ചിലപ്പോള്‍ ചത്തുപോകും എന്ന് പേടിച്ച് ആയിരിക്കും. ഞാന്‍ അങ്ങനെ പലായനം ചെയ്യുകയായിരുന്നു. അതാണ് ഒരുപക്ഷേ എനിക്ക് പിന്നീട് തിരിച്ചുവരാനുള്ള ധൈര്യം തന്നത്. എനിക്ക് ആഴ്ചയില്‍ ആഴ്ചയില്‍ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ നിന്ന് അര്‍ച്ചനയും വഴിപാട് പ്രസാദവും പതിവായി എന്റെ ഫ്‌ളാറ്റില്‍ വരുമായിരുന്നു. അത് കണ്ട് ആ ഫ്‌ളാറ്റിന്റെ സെക്യൂരിറ്റി ആന്ധ്രക്കാരന്‍ വിചാരിച്ചു ഞാന്‍ ഒരു സ്വാമി ആണ് എന്ന്.’

‘എന്റെ അസുഖത്തെക്കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് ഒരു വ്യക്തിയുടെ അവകാശമാണ്. അത് ഞാന്‍ എന്തിന് നിങ്ങളോട് പറയണം? ഒറ്റ ചോദ്യം, അത് പറഞ്ഞാല്‍ നിങ്ങള്‍ എനിക്ക് എന്ത് ചെയ്തു തരും? അതിന് ഉത്തരമുണ്ടെങ്കില്‍ ഞാന്‍ പറയാം. എന്തിന് ഞാന്‍ ഈ വിവരങ്ങള്‍ പുറത്തുപറയണം. ഒരു കലാകാരനായ ഞാന്‍ എന്റെ ജീവിതത്തിലെ ഒരു രഹസ്യവും സൂക്ഷിക്കാന്‍ ബാധ്യസ്ഥന്‍ അല്ലേ? എന്റെ സിനിമയിലെ അനാവശ്യമായ കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് വിമര്‍ശിക്കാം, എനിക്കൊരു രോഗമുണ്ടായാല്‍ അല്ലെങ്കില്‍ എന്റെ ഭാര്യയെ ഞാന്‍ തല്ലിയാല്‍ നിങ്ങളറിയേണ്ട ആവശ്യം എന്താണ്? എന്നെ സംബന്ധിച്ച എല്ലാ കഥകളും ഞാന്‍ കേട്ടിട്ടുണ്ട്. ‘

‘പക്ഷെ ഞാന്‍ പ്രതികരിച്ചില്ല. പ്രതികരിക്കുന്നത് കൊണ്ട് സമൂഹത്തിന് എന്തെങ്കിലും ഒരു ഗുണമുണ്ടെന്നുണ്ടെങ്കില്‍ ഞാന്‍ പ്രതികരിക്കാം. പക്ഷെ ഇവിടെ പ്രതികരിക്കുന്നത് ലൈം ലൈറ്റില്‍ വരാനാണ്. ഞാന്‍ എന്റെ രോഗം ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നെ ഇനി പ്രതീക്ഷിക്കേണ്ട എന്ന് വരെ പറഞ്ഞവരുണ്ട്. അഭിനയിക്കും പക്ഷേ ഇനി ഡയറക്ട് ചെയ്യാന്‍ പറ്റില്ല അല്ലേ ഡോക്ടറെ.. എന്ന് ചോദിച്ച സിനിമാക്കാരുണ്ട്. എന്തൊരു സ്‌നേഹമാണ് അവര്‍ക്കൊക്കെ.’, ബാലചന്ദ്ര മേനോന്‍ പറഞ്ഞു.

STORY HIGHLIGHTS: Balachandra Menon about his personal life