ന്യൂഡൽഹി: ഹരിയാനയിലെ ബിജെപി വിജയത്തിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭഗവദ്ഗീതയുടെ നാട്ടില്‍ മൂന്നാമതും ബിജെപിയെ അധികാരമേല്‍പ്പിച്ച് ജനങ്ങള്‍ ചരിത്രമെഴുതിയെന്ന് മോദി പറഞ്ഞു. 13 തെരഞ്ഞെടുപ്പുകള്‍ കണ്ട ഹരിയാനയില്‍ ഇത് ആദ്യത്തെ സംഭവമാണ്. കോണ്‍ഗ്രസിനെ ഒരിക്കലും തുടര്‍ച്ചയായി ജനങ്ങള്‍ ഭരണം ഏല്‍പ്പിച്ചിട്ടില്ല. ഹരിയാനയിലെ ജനങ്ങള്‍ വീണ്ടും ഭരണം ബിജെപിക്ക് നല്‍കിയെന്ന് മാത്രമല്ല അവര്‍ കൂടുതല്‍ വോട്ടുവിഹിതവും സീറ്റുകളും തങ്ങള്‍ക്ക് സമ്മാനിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസിന് ജനങ്ങൾ നോ എൻട്രി ബോർഡ് വച്ചിരിക്കുകയാണ്. ജാതിയുടെ പേരിൽ കോൺഗ്രസ് ജനങ്ങളെ തമ്മിലടിപ്പിക്കുന്നു. ഹരിയാനയിലെ ദളിതരേ കോൺഗ്രസ് അപമാനിച്ചു.
100 വർഷം അധികാരം കിട്ടിയാലും കോൺഗ്രസ് ദളിതരെയോ ആദിവാസിയെയോ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരയോ പ്രധാനമന്ത്രി ആക്കില്ല. വോട്ട് ബാങ്കുകളെ മാത്രം സംതൃപ്തിപ്പെടുത്തുകയാണ് ഹരിയാനയിൽ കോൺഗ്രസ് ചെയ്തത്.
കർഷകരെ തെറ്റിധരിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചു. ആ ശ്രമങ്ങളെ ഹരിയാനയിലെ കർഷകർ തള്ളിയെന്നും പ്രധാനമന്ത്രി പറഞ്ഞു. അവർ രാജ്യത്തെ ദുർബലപ്പുടുത്താൻ ശ്രമിക്കുന്നു.
സഖ്യ കക്ഷികളുടെ കനിവിലാണ് കോൺഗ്രസ് ജീവിക്കുന്നത്. സഖ്യ കക്ഷികളില്ലാതെ കോൺഗ്രസിന് തെരഞ്ഞെടുപ്പ് ജയിക്കാനാവാത്ത സ്ഥിതിയായി. ജമ്മു കാഷ്മീരിൽ കണ്ടതും അതാണ്. കോൺഗ്രസ് തെരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുകയാണ്. അർബൻ നക്സലുകളുമായി ചേർന്ന് ഭീതിപരത്താൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും മോദി വിമർശിച്ചു.
വോട്ടിംഗ് യന്ത്രങ്ങളില്‍ ബിജെപി ക്രമക്കേട് നടത്തിയെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങളേയും പ്രധാനമന്ത്രി തള്ളി. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യാനാണ് ശ്രമിക്കുന്നത്. അര്‍ബന്‍ നക്സലുകളുമായി ചേര്‍ന്ന് രാജ്യത്ത് ഭീതി പടര്‍ത്തുന്നു. അവര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ ചോദ്യം ചെയ്യുകയാണ്. ഇന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും മോദി വിമര്‍ശിച്ചു