Recipe

ക്യാരറ്റ് അച്ചാറിട്ട് നോക്കിയിട്ടുണ്ടോ? ഇങ്ങനൊന്ന് ട്രൈ ചെയ്യൂ

പച്ചക്കറികള്‍ അച്ചാര്‍ ഇട്ട് കഴിക്കുമ്പോള്‍ ഒരു പ്രത്യേക രുചി തന്നെയാണല്ലേ? എങ്കില്‍ നമുക്കൊന്ന് ക്യാരറ്റ് അച്ചാര്‍ ഇട്ട് നോക്കിയാലോ. ക്യാരറ്റ് പച്ചക്ക് കഴിക്കാന്‍ തന്നെ വളരെ രുചികരമാണ്, കറിവെച്ച് കഴിക്കുമ്പോള്‍ അതിനേക്കാള്‍ ടേസ്റ്റ് തോന്നും അല്ലേ. അപ്പോള്‍ അച്ചാര്‍ ആക്കിയാല്‍ ഏറെ രുചികരമായിരിക്കില്ലേ. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ക്യാരറ്റ് അച്ചാര്‍ റെസിപ്പി നമുക്ക് പരിചയപ്പെടാം.

ആവശ്യമായ ചേരുവകള്‍

  • ക്യാരറ്റ്
  • കടുക്
  • വെളുത്തുള്ളി
  • ഇഞ്ചി
  • പച്ചമുളക്
  • കറിവേപ്പില
  • മഞ്ഞള്‍പ്പൊടി
  • ഉപ്പ്
  • മുളകുപൊടി
  • കായപ്പൊടി
  • പഞ്ചസാര
  • ഉലുവപ്പൊടി
  • വിനാഗിരി

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കാം. ശേഷം എണ്ണ ചൂടായി വരുമ്പോഴേക്കും കടുക്, ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ക്യാരറ്റ് എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കാം. ക്യാരറ്റ് ഒന്ന് വാടി വരുമ്പോഴേക്കും നമുക്ക് കോരിമാറ്റി വെയ്ക്കാം. ശേഷം ഇതേ എണ്ണയിലേക്ക് വെളുത്തുള്ളി അല്ലി, ഇഞ്ചി ചെറുതായി അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് ഇളക്കാം

ശേഷം ഇതിലേക്ക് മുളകുപൊടി ചേര്‍ത്ത് കൊടുക്കാം. പിന്നെ കായപ്പൊടി, പഞ്ചസാര, ഉലുവപ്പൊടി എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കാം. ഇതൊന്ന് മൂത്ത് വരുമ്പോഴേക്കും കുറച്ച് വിനാഗിരി ഒഴിക്കുക. ഇനി നമ്മള്‍ മാറ്റി വെച്ചിരിക്കുന്ന ക്യാരറ്റ് ഇതിലേക്ക് ചേര്‍ത്തു കൊടുക്കുക. ശേഷം നല്ലപോലെ ഇളക്കുക. രുചികരമായ ക്യാരറ്റ് അച്ചാര്‍ തയ്യാര്‍.