സിനിമ ഷൂട്ടിങ്ങിനിടെ നടൻ ഇമ്രാൻ ഹാഷ്മിക്ക് പരിക്ക്. ഗൂഡചാരി 2 എന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ കഴുത്തിലാണ് നടന് പരിക്കേറ്റത്. സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂളിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്ക് പറ്റിയത്. കഴുത്തിൽ മുറിവ് പറ്റിയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ആക്ഷനിടയിൽ ഉയർന്ന് ചാടുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് അപകടം സംഭവിച്ചത് എന്നാണ് സൂചന. താരത്തിന്റെ കഴുത്തിനാണ് പരിക്കേറ്റിരിക്കുന്നത്. പിആർ ടീമാണ് അപകട വിവരം പുറത്തുവിട്ടത്. ആഴത്തിലുള്ള മുറിവു വകവയ്ക്കാതെ താരം ചിത്രീകരണം തുടർന്നതായാണ് വിവരം.
തെലുങ്കിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ‘ഗൂഡചാരി’യുടെ രണ്ടാം ഭാഗമാണ് ഗൂഡചാരി 2. നവാഗതനായ വിനയ് കുമാർ സിരിഗിനീഡിയാണ് സംവിധാനം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായാണ് ഇമ്രാൻ ഹാഷ്മി എത്തുന്നത്. ശോഭിത ധൂലിപാലയും ജഗപതി ബാബുവും, ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
STORY HIGHLIGHT: emraan hashmi suffers neck injury while shooting goodachari2