തിരുവനന്തപുരം: ആനി രാജക്കെതിരെ സി.പി.ഐ കേന്ദ്രനേതൃത്വത്തിന് കത്തെഴുതി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേതൃത്വവുമായി ആലോചിക്കാതെ പ്രതികരണം നടത്തിയെന്നാണ് ജനറൽ സെക്രട്ടറി ഡി. രാജക്ക് നൽകിയ പരാതി. ആനി രാജയെ നിയന്ത്രിക്കണം എന്ന് ബിനോയ് വിശ്വം അയച്ച കത്തിൽ ആവശ്യപ്പെടുന്നു.
സംസ്ഥാനത്തെ പല വിഷയങ്ങളിലും ആനി രാജ ശക്തമായ നിലപാട് അറിയിക്കാറുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമർശനമാണ് എം. മുകേഷ് എംഎൽഎയുടെ വിഷയത്തിൽ അടക്കം ആനി രാജ ഉന്നയിച്ചത്.
2021ൽ കാനം രാജേന്ദ്രന് സെക്രട്ടറിയായിരുന്ന സമയത്തും ആനി രാജക്കെതിരെ കത്ത് എഴുതിയിരുന്നു. പൊലീസിലെ സംഘ്പരിവാര്‍ സാന്നിധ്യത്തെക്കുറിച്ച് പ്രതികരിച്ചതിന്റെ പേരിലായിരുന്നു അന്നത്തെ പരാതി.
വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരത്തിനെത്തി മടങ്ങിയതിന് പിന്നാലെ ആനി രാജയുടേതായി തുടര്‍ച്ചയായി വന്ന പ്രതികരണങ്ങൾ അതിരു കടന്നെന്ന വിലയിരുത്തൽ സംസ്ഥാന നേതൃയോഗങ്ങളിൽ ഉയര്‍ന്നിരുന്നു.