1962 ൽ ആണ് കുട്ടികൾക്കുള്ള സുരക്ഷാ സീറ്റ് കണ്ടുപിടിക്കുന്നത്
കുട്ടികളുടെ ജീവന് വില കല്പിക്കുന്ന സമൂഹങ്ങൾ ഒക്കെ കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ ഇത് നിർബഡമാക്കി
നമുക്ക് 2024ൽ ആണ് നേരം വെളുക്കുന്നത്.
ആയിരക്കണക്കിന് കുട്ടികൾ ഇന്ന് ജീവനോടെ ഇരുന്നേനേ
നാടുകാർക്ക് സമ്മതിക്കുമോ??. കുട്ടികളെ ചാക്കിൽ കെട്ടി ബൂട്ടിലും കാരിയറിലും കൊണ്ടുപോകുന്ന റീലു കാണേണ്ടി വരുമല്ലോ.’
ബൈക്ക് പക്ഷെ കുട്ടികൾക്ക് സുരക്ഷിതമല്ല. ഹെൽമെറ്റ് വക്കുന്നത് പരിഹാരവുമല്ല.
ബൈക്കിൻ്റെ പുറകിൽ സൈഡിലേക്ക് തിരിഞ്ഞിരിക്കുന്ന സ്ത്രീകൾ! അതിലും അപകടകരമായി ഒന്നേ ഒള്ളൂ, ബൈക്കിൽ ഒരു കുഞ്ഞിനേയും പിടിച്ച് സൈഡിലേക്ക് തിരിഞ്ഞിരിക്കുന്ന സ്ത്രീ.
അടുത്ത നൂറ്റാണ്ടിൽ അതും നിരോധിക്കുമായിരിക്കും
സുരക്ഷിതരായിരിക്കുക.