ഓണം കഴിഞ്ഞാലും നമുക്ക് രുചിക്കൂട്ടില്‍ ചേര്‍ത്ത് വെച്ച് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു കിടിലന്‍ പായസമാണ് മത്തങ്ങ പരിപ്പ് പായസം.
ചേരുവകൾ
- കടലപ്പരിപ്പ്- 200 ഗ്രാം
- നെയ്യ് – 100 മില്ലി
- മത്തങ്ങ കഷണങ്ങളാക്കിയത് – 250 ഗ്രാം
- രണ്ടാം പാൽ – ഒന്നര കപ്പ്
- ശർക്കര ഉരുക്കിയത് – 250 മില്ലി
- ഒന്നാം പാൽ – 1കപ്പ്
- ഏലയ്ക്ക പൊടി – അര ടീസ്പൂൺ
- ജീരകപ്പൊടി – അര ടീസ്പൂൺ
- ചുക്കുപൊടി – അര ടീസ്പൂൺ
- കശുവണ്ടി – 10 വീതം
- കിസ്മിസ് – 10 വീതം
പാകം ചെയ്യുന്ന വിധം
കടലപ്പരിപ്പ് അല്പം നെയ്യിൽ വറുത്ത പാകത്തിന് വെള്ളം ചേർത്ത് വേവിക്കുക. ശേഷം മിക്സിയിൽ മയത്തിൽ അരച്ചെടുക്കുക.ഉരുളിയിൽ മത്തങ്ങയിൽ രണ്ടാം പാൽ ചേർത്ത് വേവിക്കുക. ഇതിൽ ശർക്കര ചേർത്ത് നന്നായി കുറുക്കി എടുക്കുക. അരച്ചുവെച്ച കടലപ്പരിപ്പ് ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കണം. ശേഷം ഇതിലേക്ക് ഒന്നാം പാൽ ഏലയ്ക്കാപ്പൊടി, ജീരകപ്പൊടി, ചുക്കുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി വാങ്ങാം.
ഒരു പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്ത പായസത്തിൽ ചേർക്കാം.
STORY HIGHLIGHT: Pumpkin Payasam