Recipe

രുചികരമായി തയ്യാറാക്കാം തമിഴ്നാട് സ്പെഷ്യൽ പാൽകേസരി – milk kesari

പതിവായി കാണുന്ന ഒരു മധുര വിഭവമാണ് കേസരി. കേസരിയിൽ നിന്നും വ്യത്യാസ്തമായി ഒരു പാൽകേസരി തയ്യാറാക്കിയാല്ലോ?

ചേരുവകൾ

  • നെയ്യ് – അര കപ്പ്
  • റവ – 250 ​ഗ്രാം
  • പാൽ‌ – 250 മില്ലിലിറ്റർ
  • ഏലക്കായ – 4 എണ്ണം
  • പഞ്ചസാര – 400 ഗ്രാം
  • ഉപ്പ് – ഒരു നുള്ള്
  • കശുവണ്ടി – 10 എണ്ണം
  • ഉണക്കമുന്തിരി – 10 എണ്ണം

പാകം ചെയ്യുന്ന വിധം

ഒരു പാനിൽ മൂന്ന് ടീസ്പൂൺ നെയ്യ് ചേർക്കുക. ഇതിൽ കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർക്കുക. നിറം മാറിവരുന്ന സമയത്ത് എടുത്തുവെച്ചിരിക്കുന്ന റവ ചേർക്കുക. റവ നല്ലപോലെ വറുക്കണം. ഇതിലേയ്ക്ക് പാൽ ചേർക്കുക. നന്നായി മിക്സ് ചെയ്തെടുക്കണം. നല്ലപോലെ കുറുകി വരുന്ന സമയത്ത് ബാക്കിയുള്ള നെയ്യ് ചേർക്കുക. നെയ്യ് റവയിൽ നല്ലപോലെ ആ​ഗിരണം ചെയ്യണം. അതിനുശേഷം പഞ്ചസ്സാര ചേർക്കുക. ഒപ്പം ഏലക്കായും ചേർക്കുക. പഞ്ചസ്സാര ഉരുകി, റവയെല്ലാം തിക്കായി വരുന്ന സമയത്ത് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് അടുപ്പിൽ നിന്നും വാങ്ങി വെയ്ക്കാവുന്നതാണ്.

STORY HIGHLIGHT: MILK KESARI