Kerala

ആശ്വസിക്കാൻ വകയുണ്ട് ! സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ | gold rate

ഈ വിലയ്ക്ക് സ്വർണാഭരണങ്ങൾ വാങ്ങാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,240 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 7030 രൂപ ആണ് വില. ഇന്നലെ ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയുമായിരുന്നു.

ഒക്ടോബർ 4,5,6 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7120 രൂപയിലാണ് വിൽപന തുടർന്നത്. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 7050 രൂപയിലെത്തിയിരുന്നു. പവന് 56400 രൂപയായിരുന്നു. ഇതായിരുന്നു ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണവില. എന്നാൽ ഇന്ന് വില 56240ൽ എത്തിയതോടെ ഇതായി ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

സ്വർണവില 7000 കടന്നതോടെ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കൾ നേരിടുന്നത്. ഈ വിലയ്ക്ക് സ്വർണാഭരണങ്ങൾ വാങ്ങാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം.

വലിയ കയറ്റിറക്കങ്ങളാണ് സെപ്റ്റംബർ മാസം ഉണ്ടായത്. മാസത്തെ ആദ്യ ആഴ്ച പരിശോധിച്ചാൽ സെപ്റ്റംബർ 5 വരെ രേഖപ്പെടുത്തിയ ട്രെൻ്റ് ഇടിവായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സ്വർണ വില താഴേയ്ക്കിറങ്ങിയിട്ടില്ല. നേരിയ തോതിൽ വ്യത്യസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബർ 2 മുതൽ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ അവസാന ആഴ്ചകളിലേയ്ക്കെത്തുമ്പോൾ മാസത്തെ ഏറ്റവും നിരക്കാണ് സ്വർണം രേഖപ്പെടുത്തിയത്.

content highlight: gold rate