സഹ്യാദ്രിയിലെ അവസാനത്തെ ഹിൽ സ്റ്റേഷൻ എന്ന് വിളിക്കുന്ന ഒരു സ്ഥലമുണ്ട്. മഞ്ഞിൻ കുളിരാർന്ന പ്രഭാതങ്ങളും , ഹരിതാഭയാർന്ന മണ്ണും , മഴ പൂത്തിറങ്ങുന്ന മാനവും നിറഞ്ഞ ഒരു സ്ഥലം. അംബോലി – മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലാണ് അംബോലി , മഡ്ഗാവ് സ്റ്റേഷനിൽ ചെന്നിറങ്ങുന്നത് മുതൽ തുടങ്ങുന്നു യാത്ര , മാൽവാനി രുചിക്കൂട്ടുകൾ ആണ് ഇവിടുത്തെ പ്രേത്യേകത. അംബോലി ഫാൾസ് ആണ് മറ്റൊരു ആകർഷണം. നനഞ്ഞും , തിമിർത്തും , ജലപാതം പതഞ്ഞൊഴുകുന്ന പടിക്കെട്ടുകളിലൂടെ കയറിയും ഇറങ്ങിയും അവർ പ്രകൃതിയുടെ മടിത്തട്ടിലേക്ക് എത്തുന്നു. മഴ മേഘങ്ങൾ ഓടിയെത്തി പുണരുന്ന സൺസെറ്റ് പോയന്റ്. അംബോലിയിലെ കൊച്ച് ടൗണിലെ സായാഹ്ന കാഴ്ചകൾ ഇതാണ്. . മഹാരാഷ്ട്ര വനം വകുപ്പിൻ്റെ 4 സഫാരി ജീപ്പുകൾ മുഖേനയാണ് യാത്രകൾ .
നൻഗർത്താസ് വെള്ളച്ചാട്ടം , കാവൽഷേട്ട് പോയൻ്റ് , ഹിരണ്യകേശി നദി ഉത്ഭവിക്കുന്ന ഹിരണ്യകേശി മന്ദിർ , വിണ്ണിൽ നിന്ന് മണ്ണിനെ കാണുന്ന പ്രതീതി ജനിപ്പിക്കുന്ന മഹാദേവ് ഗഡ് ഒക്കെ പിന്നിട്ട് അംബോലി വന ഉദ്യാൻ. അമ്പോലിയിലെ ജൈവ സമ്പത്തിൻ്റെ നേർക്കാഴ്ചകൾ ഈ ഉദ്യാനത്തിൽ നോക്കിയാൽ കാണാം. അംബോലി ചുരമിറക്കം , അതിമനോഹരമായ ഒരു അനുഭവമാണ് . മിരാമാർ ബീച്ചിൽ തിരകൾ പാദങ്ങളെ പുണരുന്ന മണൽപ്പരപ്പിൽ സഞ്ചാരികൾ ഒരുമിച്ചു മനോഹര സൂര്യാസ്തമയങ്ങൾ കാണും.
അതൊരു പ്രേത്യേക അനുഭവം ആണ്. കാഴ്ചകളുടെ ഒരു വലിയ വർണ്ണ വിസ്മയം തന്നെയാണ് ഇവിടെ പ്രകൃതി സഞ്ചാരികൾക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത്. അതിമനോഹരമായ ഒരുപാട് കാഴ്ചകൾ ഇവിടെ കാണാൻ സാധിക്കും. ഈ കാഴ്ചകൾ ഒക്കെ തന്നെ ഓരോ സഞ്ചാരികളുടെയും മനസ്സിൽ മായാത്ത ഒരു അനുഭവമാണ് തീർക്കുന്നത്. എല്ലാകാലത്തും ഈ നഗരവും ഇവിടുത്തെ കാഴ്ചകളും ആളുകളുടെ മനസ്സിൽ നിറഞ്ഞിരിക്കും.
Story Highlights ;amboli hills