മലയാളികൾക്ക് വളരെ സുപരിചിതയായ താരമാണ് ശോഭന. ശോഭനയുടെ ഓരോ വാർത്തകളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഒക്കെ ഇടം നേടാറുള്ളത് പൊതുവേ അഭിമുഖങ്ങളിലൊക്കെ വളരെ മികച്ച രീതിയിൽ ഇടപെടുന്ന ഒരു വ്യക്തിയാണ് ശോഭന എന്നാൽ ചില ഓൺലൈൻ ചാനലുകളുടെ ചോദ്യങ്ങൾ വളരെയധികം കിടക്കുന്ന സാഹചര്യത്തിൽ ചില തഗ് മറുപടികൾ ഒക്കെ താരത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താരം നൽകിയ ഒരു അഭിമുഖവും അതിൽ പറയുന്ന ചില കാര്യങ്ങളുമാണ് ശ്രദ്ധ നേടുന്നത്.
” ശോഭനയുടെ അച്ഛനും അമ്മയും നല്ല രീതിയിൽ ജീവിച്ച ആളുകളാണ് എന്തുകൊണ്ടാണ് അങ്ങനെയൊരു നല്ല ജീവിതം വേണമെന്ന് ശോഭനയ്ക്ക് തോന്നാഞ്ഞത് എന്തായിരുന്നു അവതാരകൻ ചോദിച്ചത് ഇതിന് ശോഭന പറഞ്ഞ മറുപടി ഇങ്ങനെയാണ് ഞാനെന്റെ പേഴ്സണൽ കാര്യങ്ങൾക്ക് മറുപടി പറയില്ലെന്ന് നിങ്ങളോട് പറഞ്ഞതാണ് അത് ഞാൻ പറയില്ല എന്നും ശോഭന പറയുന്നു. എല്ലാ ചോദ്യങ്ങൾക്കും ഒരുവിധം തഗ് മറുപടി തന്നെയാണ് ശോഭന നൽകുന്നത് മലയാള സിനിമയുടെ ബജറ്റ് പലർക്കും താങ്ങാൻ കഴിയാത്ത ഒന്നാണെന്ന് പറഞ്ഞു കേൾക്കുന്നുണ്ട് അങ്ങനെ ആരെങ്കിലും പറഞ്ഞ കേൾക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നാണ് ശോഭന പറഞ്ഞത്
കൂടെ അഭിനയിച്ച താരങ്ങൾക്ക് ശോഭന എന്ന വ്യക്തിയെക്കുറിച്ച് എന്തായിരിക്കും തോന്നുന്നത് എന്ന ചോദ്യത്തിന് താരം മറുപടി പറയുന്നുണ്ട് അത് എനിക്ക് അറിയില്ല അവർക്കല്ലേ അറിയുകയുള്ളൂ ആ ചോദ്യം അവരോട് ചോദിക്കേണ്ടത് ഞാൻ അവർക്ക് എങ്ങനെയായിരുന്നു എന്ന് എനിക്ക് പറയാൻ കഴിയില്ലല്ലോ എന്നും ശോഭന പറയുന്നുണ്ട്. ശോഭനയുടെ ചോദ്യങ്ങൾക്കും മറുപടികൾക്കും എല്ലാം വളരെ പെട്ടെന്നുതന്നെ ആളുകൾ കമന്റുകൾ ചെയ്യുകയും ചെയ്യുന്നു.