സൂപ്പർസ്റ്റാർ രജിനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് വേട്ടയ്യൻ. രജനികാന്ത് നായകനാകുന്നു എന്നതിനാൽ എല്ലാം മലയാളികൾ ഇത്തവണ ഈ സിനിമയെ ഇത്രമേൽ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. വേട്ടയ്യനില്‍ രജനികാന്തിന്റെ ഭാര്യയായി നിര്‍ണായക കഥാപാത്രമാകുന്നത് മഞ്‍ജു വാര്യരാണ്. സാബു മോനാണ് വില്ലനാകുന്നത് എന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. പ്രകടനത്തികവാല്‍ വിസ്‍മയിപ്പിക്കുന്ന താരം ഫഹദും ചിത്രത്തില്‍ നിര്‍ണായകമാകും.
ഒക്ടോബർ 10 – നാണ് ആഗോള റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മഞ്ജു നായികയായി ചിത്രത്തിലെത്തിയതിനേ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് രജിനികാന്ത് ഇപ്പോൾ. നായികയായി മഞ്ജു വാര്യര്‍ എത്തിയാല്‍ നന്നാകുമെന്ന് സംവിധായകന്‍ ജ്ഞാനവേലാണ് തന്നോട് പറഞ്ഞതെന്ന് രജിനികാന്ത് പ്രതികരിച്ചു. സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് താരത്തിന്റെ പ്രതികരണം.
നടി ആരാകണമെന്ന് സംവിധായകന്‍ ജ്ഞാനവേലുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ജ്ഞാനവേല്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചതെന്ന് രജിനികാന്ത് പറഞ്ഞു. ഒരു 20 വര്‍ഷം മുമ്പായിരുന്നുവെങ്കില്‍ സിനിമയിലെ നായിക ആരാണെന്ന് ഞാന്‍ ആദ്യം തന്നെ ചോദിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ചോദിക്കാന്‍ തോന്നാറില്ല. കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ നായികയുടെ റോൾ മഞ്ജു വാര്യര്‍ ചെയ്താല്‍ നന്നാകുമെന്ന് സംവിധായകന്‍ പറഞ്ഞു.- രജിനികാന്ത് പറഞ്ഞു.
മഞ്ജുവിന്റെ കൂടുതല്‍ സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. ആകെ കണ്ടത് അസുരനാണ്. പ്രായമായ കഥാപാത്രമാണത്. ഈ സിനിമയില്‍ നായികമായി മഞ്ജു ഉചിതമായിരിക്കുമെന്ന് തോന്നി. മഞ്ജു വാര്യർ, വാട്ട് എ ലേഡി,വാട്ട് എ ജെന്റില്‍ ലേഡി. ഡിഗ്നിഫൈഡ്. രജനികാന്ത് പറഞ്ഞു. സദസിൽ നിന്ന് എഴുന്നേറ്റ് കൈകൂപ്പിയാണ് മഞ്ജു ഇതിനോട് പ്രതികരിച്ചത്.
കേരളത്തിൽ വമ്പൻ റിലീസായാണ് ചിത്രമെത്തുന്നത്. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു.എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. റാണ ദഗ്ഗുബതി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
content highlight: rajinikanth-vettaiyan-movie