Kerala

ഓണക്കോടി: ബംമ്പറടിച്ച് വയനാട്; 25 കോടി അടിച്ച ടിക്കറ്റ് നാഗരാജിന്റെ കടയില്‍ നിന്ന് വിറ്റത്; ഭാഗ്യശാലി ആരെന്ന് കണ്ടു പിടിക്കാന്‍ നെട്ടോട്ടം

ഓണം ബംബര്‍ 2024ന്റെ ഒന്നാം സമ്മാനമായ 25 കോടിയുടെ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു. TG 434222 എന്ന നമ്പരിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. വയനാടില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. സുല്‍ത്താന്‍ ബത്തേരിയിലെ നാഗരാജിന്റെ എന്‍.ജി.ആര്‍ ലോട്ടറീസ് വിറ്റ ടിക്കറ്റിനെയാണ് ഭാഗ്യം തുണച്ചത്. പനമരത്തെ എസ്ജി ലക്കി സെന്ററില്‍ നിന്നാണ് നാഗരാജ് ലോട്ടറി വാങ്ങിയത്. ആകെ സമ്മാനതുക 25 കോടിയാണെങ്കിലും 12.8കോടി രൂപയാണ് (12,88,26,000 രൂപ) സമ്മാനര്‍ഹന് ലഭിക്കുക. ഏജന്‍സി കമ്മിഷനും എല്ലാ നികുതിയും കഴിഞ്ഞുള്ള തുകയാണിത്.

രണ്ടാം സമ്മാനം ലഭിച്ച നമ്പരുകള്‍ (ഒരു കോടി വീതം 20 പേര്‍ക്ക്) TD 281025, TJ 123040, TJ 201260, TB 749816, TH 111240 ,TH 612456, TH 378331 , TE 349095,TD 519261, TH 714520 ,TK 124175, TJ 317658, TA 507676, TH 346533, TE 488812, TJ 432135TE 815670, TB 220261, TJ 676984, TE 340072.

കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ പ്രകാരം 7135938 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. ഇന്നത്തെ വില്‍പനകൂടി പരിഗണിച്ചാല്‍ 75 ലക്ഷത്തിലേറെ വരും എന്നാണ് സൂചനകള്‍. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് വില്‍പനയ്ക്ക് എത്തിച്ചത്. കഴിഞ്ഞ തവണ 75,76,096 ഓണം ബമ്പര്‍ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റത്. 1302680 ഓളം ടിക്കറ്റുകളാണ് ഇന്നലത്തെ കണക്കുകള്‍ പ്രകാരം പാലക്കാട് വിറ്റുപോയത്. 500 രൂപയായിരുന്നു ടിക്കറ്റ് വില. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ മന്ത്രി ബാലഗോപാലാണ് നറുക്കെടുത്തത്. പൂജാ ബംബറിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഡിസംബര്‍ നാലിനാണ് പൂജാ ബംബര്‍ നറുക്കെടുപ്പ്.

25 കോടിയുടെ നികുതിയും കമ്മിഷനും ഇങ്ങനെ:

തിരുവോണം ബമ്പര്‍ ഒന്നാം – 25 കോടിഏജന്‍സി കമ്മീഷന്‍ 10 ശതമാനം -2.5 കോടിസമ്മാന നികുതി 30 ശതമാനം- 6.75 കോടിഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് എത്തുന്നത് -15. 75 കോടിനികുതി തുകയ്ക്കുള്ള സര്‍ചാര്‍ജ് 37 ശതമാനം – 2.49 കോടിആരോ?ഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം – 36.9 ല?ക്ഷംഅക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി -2.85 കോടിഎല്ലാ നികുതിയും കഴിഞ്ഞ് സമ്മാനര്‍ഹന് ലഭിക്കുന്നത് 12.8 കോടി ( 12,88,26,000 രൂപ)

ഒരു കോടി രൂപ സമ്മാനം ലഭിക്കുന്നയാളുടെ കയ്യില്‍ കിട്ടുന്നത്

10 ശതമാനമാണ് കമ്മിഷനായി ഏജന്റിന് ലഭിക്കുക. അതായത് 10 ലക്ഷം രൂപ. ബാക്കി 90 ലക്ഷം രൂപയില്‍ 30 ശതമാനം ടിഡിഎസ് പിടിക്കും. അതായത് 27 ലക്ഷം രൂപ. ബാക്കി 63 ലക്ഷം രൂപ. ഈ തുകയില്‍നിന്ന് നാല് ശതമാനം സെസ് ഈടാക്കിയ ശേഷം ബാക്കി 59.1 ലക്ഷം രൂപ (59,11,200 രൂപ) ജേതാവിന് ലഭിക്കും.

വലിയ സമ്മാന തുകകള്‍

രണ്ടാം സമ്മാനം – 1 കോടി രൂപ വീതം 20 പേര്‍ക്ക്മൂന്നാം സമ്മാനം – 50 ലക്ഷം രൂപ വീതം 20 പേര്‍ക്ക്‌നാലാം സമ്മാനം – 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക്അഞ്ചാം സമ്മാനം – 1 ലക്ഷം രൂപ വീതം 10 പേര്‍ക്ക്

CONTENT HIGHLIGHTS;Onakodi: Bambaradich Wayanad; 25 crore ticket sold from Nagaraj’s shop; Race to find out who is the lucky one