World

ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ; ഭീതിയിൽ അമേരിക്ക; 100 വർഷത്തിലെ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റ് – Hurricane Milton

ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റുകളിൽ ഒന്നാണ് മില്‍ട്ടന്‍ ചുഴലിക്കാറ്റ്

അമേരിക്കയിലെ ഫ്ലോറിഡയെ ഭീതിയിലാഴ്ത്തി മില്‍ട്ടന്‍ ചുഴലിക്കാറ്റ്. കാറ്റഗറി 5 ൽ ഉൾപ്പെടുത്തിയ ചുഴലിക്കാറ്റ് മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തിലാണ്  തീരത്തേക്ക് അടുക്കുന്നത്. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് തീരം തൊട്ടേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.

ചുഴലിക്കാറ്റിനെ നേരിടാനായി വലിയ മുന്നൊരുക്കങ്ങൾ ഫ്ലോറിഡയിലെ തീരപ്രദേശങ്ങളിൽ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇതേ തുടർന്ന് ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ആയിരക്കണക്കിന് ആളുകളെയാണ് ഫ്ലോറിഡയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. ഏകദേശം 10 ലക്ഷത്തിലധികം ആളുകളോട് ഫ്ലോറിഡയിൽ നിന്ന് മാറി താമസിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ മെക്സിക്കോ ഉൾക്കടലിന് മുകളിലൂടെ മിൽട്ടൻ, റ്റാംപയിലേക്ക് ആഞ്ഞടിച്ചു.

സംസ്ഥാനത്തെ 22 ദശലക്ഷത്തിലധികം നിവാസികളിൽ 20 ദശലക്ഷത്തിലധികം പേരും ചുഴലിക്കാറ്റിന്റെ ഭീതിയിലാണ്. പടിഞ്ഞാറൻ-മധ്യ ഫ്ലോറിഡയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റുകളിൽ ഒന്നാണ് മില്‍ട്ടന്‍ ചുഴലിക്കാറ്റ്.

STORY HIGHLIGHT: Hurricane Milton strengthens to Category 5 as it approaches Florida