വയനാട്: തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ഇപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നവരിൽ ഒരാളാണ് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാഗരാജ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ജൂലൈയിൽ ഞാൻ വിറ്റ ടിക്കറ്റിന് 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ചിരുന്നു. വീണ്ടും വീണ്ടും ഭാഗ്യം തേടി വരികയാണെന്ന് നാഗരാജ് പറഞ്ഞു. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും നാഗരാജ് പറഞ്ഞു.
“ഒന്നും പറയാൻ പറ്റുന്നില്ല. ആദ്യമായിട്ടാണ് സാർ.. കയ്യും കാലും വിറയ്ക്കുന്നുണ്ട്. പേടിയാണോ എന്താണ് എന്നൊന്നും അറിയില്ല. മൈസൂര്‍ ജില്ലയില്‍ ഉള്‍സഗള്ളി എന്ന ഗ്രാമത്തിലാണ് എന്റെ വീട്. കൂലിപ്പണിക്കായി കേരളത്തില്‍ വന്നതാണ്. ഇപ്പോള്‍ 15 വര്‍ഷമായി. ഈ വർഷത്തിൽ 10 വർഷം നിരവധി ലോട്ടറി കടകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ആദ്യം ഒരു ഹോട്ടലിൽ ആയിരുന്നു ജോലി ചെയ്തത്. ശേഷം സുൽത്താൻ ബത്തേരിയിലെ ബസ് സ്റ്റാന്റില്‍ കാല് വയ്യാത്ത ഒരാൾക്കൊപ്പം ലോട്ടറി വിറ്റു. അഞ്ച് വർഷം ആയതേ ഉള്ളൂ സ്വന്തമായി ഷോപ്പ് തുടങ്ങിയിട്ട്. സുൽത്താൻ ബത്തേരിയിലെ എംജി റോഡിലാണ് ഷോപ്പ്. നാഗരാജ് എന്ന എന്റെ പേരിലെ മൂന്ന് അക്ഷരങ്ങളാണ് കടയ്ക്കും കൊടുത്തിരിക്കുന്നത്. ജൂലൈയിൽ ഞാൻ വിറ്റ ടിക്കറ്റിന് 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ചിരുന്നു. വീണ്ടും വീണ്ടും ഭാഗ്യം തേടി വരികയാണ്. മലയാളികൾ മാത്രമല്ല തമിഴ്നാട്ടുകാരും ടിക്കറ്റ് എടുക്കുന്നുണ്ട്”, എന്ന് നാരഗാജ് പറയുന്നു.
content highlight: 25-crore-ticket-sold-agent