Celebrities

നവ്യാനുഭൂതിയായി നവ്യ; കാണികളുടെ മനം കവരുന്ന നൃത്താവിഷ്കാരവുമായി നവ്യ നായർ – navya nair stunning perfomance photos from sooryafestival

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായി ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്ന നടിയാണ് നവ്യ നായര്‍. നടി എന്നതിനപ്പുറം നൃത്തകി കൂടിയാണ് താരം. അടുത്തിടെ സൂര്യ ഫെസ്റ്റിവലിൽ താരം അവതരിപ്പിച്ച നൃത്തമാണ് ഏവരുടേയും ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കലാമേളയായ സൂര്യ ഫെസ്റ്റിവലിൽ ആസ്വാദകരെ അമ്പരപ്പിക്കും വിധം മിന്നൽ പോലെ മാറി മറിയുന്ന ഭാവ ഭേദങ്ങൾ കാഴ്ച വച്ചാണ് നവ്യ വേദിയിൽ നിറഞ്ഞാടിയത്. ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവെച്ച ചിത്രങ്ങളും റീലും ആരാധകർ ഏറ്റെടുത്തു. സൂര്യ കൃഷ്ണമൂർത്തിക്കും ഗുരുവായ പ്രിയദർശിനി ഗോവിന്ദിനും നന്ദി അറിയിച്ചു കൊണ്ടാണ് നവ്യ തൻ്റെ നൃത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്.

നിരവധി ആരാധകരാണ് അഭിന്ദനങ്ങളും ആശംസയും സ്നേഹവും അറിയിച്ചു കൊണ്ട് ചിത്രത്തിന് കമൻ്റ് ചെയ്തിരിക്കുന്നത്. മാംതംഗി എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും നവ്യയുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്നുണ്ട്. അഭിനയത്തിന് പുറമെ റിയാലിറ്റി ഷോ വിധികർത്താവും നൃത്ത വേദികളിലെ സജീവ താരവും ആണ് നവ്യ.

ഒരുത്തീയിലൂടെ തിരികെ വന്ന നവ്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ജാനകി ജാനേയായിരുന്നു. തിരിച്ചുവരവ് ഗംഭീരമാക്കിയ നവ്യയില്‍ നിന്നും ഗംഭീര സിനിമകളാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

STORY HIGHLIGHT: navya nair stunning perfomance photos from sooryafestival