Kerala

കാറുകളില്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

തി​രു​വ​ന​ന്ത​പു​രം: കാ​റു​ക​ളി​ൽ ചൈ​ൽ​ഡ് സീ​റ്റ് ന​ട​പ്പാ​ക്കി​ല്ല. ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്നും ഫൈ​ൻ ഈ​ടാ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഡിസംബര്‍ മുതല്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത കമ്മിഷണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു തിരുത്തിയാണ് മന്ത്രി രംഗത്തെത്തിയത്. ഇക്കാര്യം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇ​തൊ​ക്കെ ന​ട​പ്പി​ലാ​ക്കി​യാ​ൽ കേ​ര​ള​ത്തി​ൽ വ​ണ്ടി ഓ​ടി​ക്കാ​നാ​കു​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഒ​ന്ന് മു​ത​ൽ നാ​ല് വ​യ​സു​വ​രേ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് കാ​റു​ക​ളു​ടെ പി​ൻ സീ​റ്റി​ൽ പ്ര​ത്യേ​ക സീ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്നാ​യി​രു​ന്നു മു​ന്ന​റി​യി​പ്പ്. 14 വ​രേ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ഉ​യ​ര​ത്തി​ന് അ​നു​സ​രി​ച്ച് പ്ര​ത്യേ​ക മാ​തൃ​ക​യി​ലു​ള്ള​സീ​റ്റു​മാ​യി​രി​ക്കും ഇ​നി​മു​ത​ൽ. നി​യ​മം പാ​ലി​ക്കാ​ത്ത​വ​രി​ൽ​നി​ന്ന് ഡി​സം​ബ​ർ മു​ത​ൽ പി​ഴ ഈ​ടാ​ക്കി തു​ട​ങ്ങും എ​ന്നു​മാ​യി​രു​ന്നു വി​വ​രം.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക​ൾ​ക്ക് നാ​ലു​വ​യ​സി​ന് മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കും. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ചെ​യ്യു​ന്ന കു​ട്ടി​ക​ളെ ര​ക്ഷി​താ​ക്ക​ളു​മാ​യി ഒ​രു ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​മെ​ന്നും ഗ​താ​ഗ​ത വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ഒന്ന് മുതല്‍ നാല് വയസുവരെയുള്ള കുട്ടികള്‍ക്കാണ് സീറ്റ് ബെല്‍റ്റ് നിർബന്ധം ആക്കുന്നതായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ഈ മാസം സമൂഹ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ ബോധവത്കരണം നടത്തും. അടുത്ത മാസം താക്കീത് നല്‍കുമെന്നുമായിരുന്നു എംവിഡിയുടെ തീരുമാനം. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 138(3) വകുപ്പ് അനുസരിച്ച്‌ പാസഞ്ചർ വാഹനങ്ങളുടെ മുന്നിലേയും പിന്നിലേയും സീറ്റുകളില്‍ യാത്ര ചെയ്യുന്നവർ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്.