Recipe

ബ്രഡും മുട്ടയും ഇരിപ്പുണ്ടോ? പോരെ ഒരു കിടിലന്‍ സ്‌നാക്ക് തയ്യാറാക്കാം

ഒരുപാട് ചേരുവകള്‍ ഒന്നും ഉപയോഗിക്കാതെ വൈകുന്നേരം ചായക്കൊപ്പം കഴിക്കാന്‍ കഴിയുന്ന ഒരു സ്‌നാക്കാണ് ഇന്ന് പരിചയപ്പെടുന്നത്. ബ്രഡ് വീട്ടിലുണ്ടെങ്കില്‍ ഇത് വളരെ എളുപ്പം തന്നെ തയ്യാറാക്കി എടുക്കാം.

ആവശ്യമായ ചേരുവകള്‍

  • കോഴിമുട്ട
  • പച്ചമുളക്
  • മല്ലിയില
  • വെളുത്തുള്ളി
  • ഇഞ്ചി
  • സവാള
  • ഉപ്പ്
  • നെയ്യ്
  • ബ്രഡ്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് കോഴിമുട്ട, പച്ചമുളക്, മല്ലിയില, വെളുത്തുള്ളി, കുറച്ച് ഇഞ്ചി, സവാള ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സിയുടെ ജാറില്‍ ഇട്ട് നല്ലപോലെ ഒന്ന് അടിച്ചെടുക്കാം. ഇതിലേക്ക് ഇനി ചേര്‍ക്കേണ്ടത് പാലാണ്. പാല്‍ ചേര്‍ക്കുന്നത് വിഭവം നല്ല സോഫ്റ്റ് ആയിട്ട് ഇരിക്കുവാന്‍ വേണ്ടിയിട്ടാണ്. ഇനി ഒരു പാന്‍ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിച്ച്, അതൊന്നു ചൂടായി വരുമ്പോഴേക്കും നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മാവിലേക്ക് ഓരോ കഷ്ണം ബ്രഡും എടുത്ത് നല്ലപോലെ മുക്കിയ ശേഷം ഈ പാനിലേക്ക് ഇട്ടുകൊടുക്കുക.

ബ്രഡ് പാനില്‍ നിരത്തിവെച്ച ശേഷം അധികം വരുന്ന മാവ് അതിന്റെ മുകളിലേക്ക് ഒഴിച്ചുകൊടുത്ത് ഒന്ന് അടച്ചുവെച്ച് വേവിക്കുക. കുറച്ച് സമയം കഴിയുമ്പോള്‍ ഇത് മറിച്ചിടാനും മറക്കരുത്. ബ്രഡ് സ്‌നാക്ക് തയ്യാര്‍.