മറവിയുണ്ടാക്കുന്ന നിരവധി അസുഖങ്ങളിൽ ഒന്നുമാത്രമാണ് എല്ലാവരും ‘മറവിരോഗം’ എന്നുവിളിക്കുന്ന അൽഷിമേഴ്‌സ് രോഗം. ഓർമകളുടെ അടിസ്ഥാനത്തിലാണ് ജീവിത്തിന്റെ ഓരോ ഘട്ടവും മുന്നോട്ടു പോകുന്നത്. ഓർമ്മകൾ നശിച്ചു പോവുക എന്നതാണ് ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും ഭയാനകമായ പ്രതിസന്ധി. അൽഷിമേഴ്‌സ് രോഗം മൂലമുണ്ടാകുന്ന ആശയക്കുഴപ്പവും രോഗിയുടെ ദൈനംദിന ജീവിത പ്രവർത്തനങ്ങളെ വരെ ഇത് ബാധിക്കുന്നു.
അല്‍ഷിമേഴ്‌സ് രോഗം ഉണ്ടാവുന്നതെങ്ങിനെ
മസ്തിഷ്കത്തിലുള്ള നാഡീകോശങ്ങള്‍ ക്രമേണ ദ്രവിക്കുകയും തുടർന്ന് പ്രവർത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒരാൾ അല്‍ഷിമേഴ്‌സ് രോഗിയായിത്തീരുന്നത്. ഒരിക്കല്‍ നശിച്ചുപോകുന്ന നാഡീകോശങ്ങളെ പിന്നീട് പുനര്‍ജീവിപ്പിക്കാൻ കഴിയാത്തതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സ നിലവിലുണ്ടെന്ന് പറയാൻ സാധിക്കില്ല. പ്രായം കൂടുന്തോറുമാണ് ഈ രോഗം പ്രത്യക്ഷപ്പെടുന്നത്. പെതുവെ പ്രായം കൂടിവരുന്നതിനനുസരിച്ച് രോഗസാധ്യതയും വർധിക്കുന്നു.
രോഗ ലക്ഷണങ്ങള്‍
വളരെ സാവധാനത്തിൽ പുരോഗമിക്കുന്നതിനാൽ ഈ രോഗത്തെ പലപ്പോഴും തിരിച്ചറിയാനാവില്ല. സാധാരണ മറവിയായോ പ്രായത്തിന്റെ പ്രശ്നമായോ ഈ രോഗാവസ്ഥയെ പലരും തെറ്റിധരിക്കുന്നു. രോഗം വർധിക്കുന്നതോടെ ഓർമ്മകൾ ഓരോന്നായി കുറഞ്ഞ് തീരെ ഇല്ലാതാവുന്നു. രോഗം ഗുരുതരമാവുന്നതോടെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാനോ കഴിയാതാവും. ഭാഷ കൈകാര്യം ചെയ്യുവാനുള്ള ബുദ്ധിമുട്ട്, സാധാരണ ചെയ്യാറുള്ള ദിനചര്യകൾ ചെയ്യാൻ പറ്റാതെ വരിക, സ്ഥലകാല ബോധം നഷ്ട്ടപ്പെടുക , സ്വന്തമായി തീരുമാനങ്ങൾ എടുക്കുവാൻ കഴിയാതെ വരിക, ആലോചിച്ചു കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള കഴിവുകൾ നഷ്ടപ്പെടുക, സാധനങ്ങൾ എവിടെങ്കിലും വെച്ച് മറക്കുക, ഒരു കാര്യത്തിലും താല്പര്യം ഇല്ലാതെ ആവുക തുടങ്ങിയ രോഗലക്ഷണങ്ങളാണ് പൊതുവെ അൽഷിമേഴ്‌സിന് കണ്ടുവരുന്നത്.
അൽഷിമേഴ്സ് രോഗത്തിന്റെ കാരണങ്ങൾ കൃത്യമായി അറിയില്ല രോഗത്തിന്റെ കാരണം തിരിച്ചറിഞ്ഞിട്ടില്ലാത്തതിനാൽ ഫലപ്രദമായ പ്രതിരോധമാർഗങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്നേഹവും പരിചരണവുമാണ് ഈ രോഗത്തിന് ഏറ്റവും അത്യാവശ്യം.
STORY HIGHLIGHT: alzheimers disease