പാൻ ഫ്രൈഡ് പനീർ ടിക്ക വളരെ വേഗത്തിലും എളുപ്പത്തിലും തയ്യാറാക്കാൻ പറ്റിയ ഒരു വെജി സ്പെഷ്യൽ ആണ്. ഒരു സ്റ്റാർട്ടർ ആയോ അല്ലെങ്കിൽ സൈഡ് ഡിഷ് ആയോ വേഗത്തിൽ തയ്യാറാക്കി നൽകാം.
ചേരുവകൾ
- പനീർ – 200ഗ്രാം
- മുളകുപൊടി – 2 ടീസ്പൂൺ
- കുരുമുളകുപൊടി -½ ടീസ്പൂൺ
- ഗരംമസാല – ½ ടീസ്പൂൺ
- മഞ്ഞൾ പൊടി – 1 നുള്ള്
- ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടേബിൾ സ്പൂൺ
- തൈര് – 2 ടേബിൾ സ്പൂൺ
- വെണ്ണ – 1 ടേബിൾ സ്പൂൺ
- ഉപ്പ് – ¼ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പനീർ രണ്ടിഞ്ച് നീളത്തിൽ കഷ്ണങ്ങളായി മുറിക്കുക. മുറിച്ചെടുത്ത കഷ്ണങ്ങളിൽ ഒരു ഫോർക്ക് ഉപയോഗിച്ച് ചെറിയ ദ്വാരങ്ങൾ ഇടുക. ശേഷം ഒരു ബൗളിൽ കുരുമുളകുപൊടി, മുളകുപൊടി, ഗരംമസാല, മഞ്ഞൾപ്പൊടി, ഇഞ്ചി വെളുത്തുള്ളി അരച്ചത്, ഉപ്പ് എന്നിവ തൈര് ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിൽ ആക്കുക.
ഈ മിശ്രിതം പനീറിൽ പുരട്ടി 20 മിനിറ്റ് നേരം മാറ്റിവയ്ക്കുക. ശേഷം ഒരു പാനിൽ വെണ്ണ ചൂടാക്കി പനീറിട്ട് ചെറുതീയിൽ ഇരുവശവും ബ്രൗൺ നിറമാകുന്നത് വരെ മൊരിച്ചെടുക്കുക
STORY HIGHLIGHT: pan fried paneer tikka