ബെംഗളൂരു: കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ വിനയ് കുൽക്കർണി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ബെംഗളൂരു പൊലീസ് കേസെടുത്തു. 2022ൽ വിമാനത്താവളത്തിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നാണ് ഹാവേരി സ്വദേശിനി പരാതിപ്പെട്ടിട്ടുള്ളത്.
കേസിൽ എംഎൽഎയുടെ അനുയായിയായ അർജുനെയും പ്രതിചേർത്തിട്ടുണ്ട്. അതേസമയം, പീഡനക്കേസിൽപെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 2 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് യുവതിക്കും ഒരു കന്നഡ വാർത്താ ചാനലിനുമെതിരെ കുൽക്കർണി നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരു കൊലക്കേസിൽ അറസ്റ്റിലായ കുൽക്കർണി പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.