India

രത്തൻ ടാറ്റ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന ആ രണ്ടുപേർ ആരെന്നറിയാമോ? | ratan-tata-following-only-two-accounts

ഇന്‍സ്റ്റാഗ്രാമില്‍ ഒരു കോടി ആളുകളാണ് രത്തന്‍ ടാറ്റയെ പിന്തുടരുന്നത്. ഇന്ത്യയിലും വിദേശത്തും അനേകമാളുകള്‍ ആരാധിക്കുന്ന രത്തന്‍ ടാറ്റ പക്ഷേ ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് അക്കൗണ്ടുകള്‍ മാത്രമാണ് ഫോളോ ചെയ്യുന്നത്. ആ രണ്ട് പേർ സെലിബ്രിറ്റികളോ ബിസിനസ് ലോകത്തെ പ്രമുഖരോ അല്ല. ടാറ്റ ട്രസ്റ്റിന്റെ ഇന്‍സ്റ്റ അക്കൗണ്ടാണ് ഫോളോ ചെയ്യുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റ ട്രസ്റ്റിന്റെ ഹാന്‍ഡിലാണ് ഇത്.

വിശ്രമ ജീവിതം നയിക്കുന്ന രത്തന്‍ ടാറ്റ ഇപ്പോള്‍ കമ്പനിയുടെ ബിസിനസ് സ്ഥാപനങ്ങളില്‍ ഇടപെടാറില്ല. എന്നാല്‍ ജീവകാരുണ്യ വിഭാഗത്തില്‍ ശക്തമായി ഇടപെടുന്നുണ്ട്. 1892ല്‍ 130 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടാറ്റ ട്രസ്റ്റ് ആരംഭിക്കുന്നത്. 1892ല്‍ ടാറ്റ എന്‍ഡോവ്മെന്റ് ഫണ്ട് സ്ഥാപിച്ചു. ഈ ഫണ്ട് ഇന്ത്യന്‍ പൗരന്മാരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കോടികളാണ് ചെലവഴിക്കുന്നത്. ഉന്നതവിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനും സഹായം നല്‍കുന്നു. രണ്ടാമതായി രത്തന്‍ ടാറ്റ പിന്തുടരുന്നത് സ്‌മോള്‍ അനിമല്‍ ഹോസ്പിറ്റല്‍ sahmumbai എന്ന അക്കൗണ്ടിനേയാണ്.

content highlight: ratan-tata-following-only-two-accounts