തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി. കര്‍ണാടക സ്വദേശി അൽത്താഫാണ് ആ 25 കോടി നേടിയ ഭാഗ്യവാൻ. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട്ടിൽ നിന്നും വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. 15 കൊല്ലമായി ടിക്കറ്റെടുക്കുന്നു എന്ന് അല്‍ത്താഫ് പ്രതികരിച്ചു. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്.
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കാണ്. വിജയ നമ്പരുകൾ ചുവടെ
TD 281025
TJ 123040
TJ 201260
TB 749816
TH 111240
TH 612456
TH 378331
TE 349095
TD 519261
TH 714520
TK 124175
TJ 317658
TA 507676
TH 346533
TE 488812
TJ 432135
TE 815670
TB 220261
TJ 676984
TE 340072
ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ, 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലെത്തിയത്.
തിരുവോണം ബമ്പറിന്റെ ആദ്യഘട്ടത്തിലെ കുതിപ്പ് കണ്ട് വില്പന റെക്കോഡാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് തെറ്റി. റെക്കോഡ് ആയില്ലെന്നു മാത്രമല്ല, കഴിഞ്ഞ വർഷം വിറ്റതിലേക്ക് പോലുമെത്തിയില്ല. 80 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചുവെച്ചതിൽ എട്ടരലക്ഷത്തിലധികം ടിക്കറ്റുകൾ ബാക്കിയായതിനാൽ നറുക്കെടുപ്പ് നടക്കുന്ന ബുധനാഴ്ച രാവിലെയും ടിക്കറ്റുകൾ ലഭ്യമായിരുന്നു. കഴിഞ്ഞ വർഷം 75,76,096 ടിക്കറ്റുകൾ വിറ്റിരുന്നു.
25 കോടി രൂപ ഒന്നാം സമ്മാനമായി തിരുവോണം ബമ്പർ ആദ്യമിറങ്ങിയത് 2022-ലാണ്. ആ വർഷം 67.50 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. പിറ്റേവർഷം എട്ടുലക്ഷം അധികം വിറ്റു. ഇത്തവണ 10 ലക്ഷം അധിക വില്പനയാണ് പ്രതീക്ഷിച്ചത്. ആദ്യഘട്ടത്തിലെ കുതിപ്പ് ഈ പ്രതീക്ഷ ശരിവയ്ക്കുന്നതായിരുന്നു.
content highlight: prize-winner-althaf-karnataka-native