Celebrities

എന്റെ റെക്കോർഡ് ഞാൻ തന്നെ ബ്രേക്ക് ചെയ്തു; 27 ടേക്കെടുത്തു; സൈജു കുറുപ്പ്

സോണി എൽഐവിയുടെ ആദ്യ മലയാളം ഒറിജിനൽ വെബ് സീരീസ് ഉടൻ ഡിജിറ്റൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ജയ് മഹേന്ദ്രൻ ഒക്ടോബർ 11 മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വെബ് സീരീസിൽ മഹേന്ദ്രൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്.

ഒരു താലൂക്ക് ഓഫീസിൽ ജോലി ചെയ്യുന്ന മഹേന്ദ്രൻ എന്ന സൈജുവിൻ്റെ കഥാപാത്രത്തിൻ്റെ ജീവിതത്തിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് പരമ്പരയുടെ ട്രെയിലർ നൽകുന്നത്. സുഹാസിനി മണിരത്‌നം, രാഹുൽ റിജി നായർ, മിയ, സുരേഷ് കൃഷ്ണ, ജോൺ ആൻ്റണി എന്നിവരും വീഡിയോയിലുണ്ട്. അധികാരത്തെയും അഴിമതിയെയും ബ്യൂറോക്രസിയുടെ ആന്തരിക പ്രവർത്തനങ്ങളെയും നർമ്മം നിറയ്ക്കുന്ന തരത്തിലാണ് ട്രെയിലർ വാഗ്ദാനം ചെയ്യുന്നത്.

സീരിസിന്റെ ഭാഗമായി താരങ്ങൾ അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് കൊടുത്ത ഇന്റർവ്യൂവിൽ സൈജു കുറുപ്പ് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. സീരിസിന്റെ ഒരു ഭാഗത്തിൽ താൻ 27 ടേക്ക് എടുത്തു എന്നാണ് താരം പറയുന്നത്.” ഇതുവരെ എന്റെ കരിയർ ബെസ്റ്റ് 22 ടേക്ക് ആയിരുന്നു, ഇതിൽ ഞാൻ അത് ബ്രേക്ക് ചെയ്തു” എന്നാണ് താരം പറയുന്നത്.

വെബ് സീരീസ് ഈ വർഷം ഫെബ്രുവരിയിൽ പ്രീമിയർ ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ വ്യക്തമാക്കാത്ത കാരണങ്ങളാൽ അത് വൈകുകയായിരുന്നു. ശ്രീകാന്ത് മോഹനാണ് വെബ് സീരീസിൻ്റെ സംവിധായകൻ. ജയ് മഹേന്ദ്രൻ്റെ തിരക്കഥ ഒരുക്കുന്നത് രാഹുൽ റിജി നായരാണ്. ഈ വെബ് സീരീസിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് അദ്ദേഹം. സുഹാസിനി, സുരേഷ് കൃഷ്ണ, ജോണി ആൻ്റണി, ജിയോ ബേബി, മിയ, ബാലചന്ദ്രൻ ചുള്ളിക്കാട്, മണിയൻപിള്ള രാജു, വിഷ്ണു ഗോവിന്ദൻ, സിദ്ധാർത്ഥ ശിവ, അപ്പുണ്ണി ശശി, ജിൻസ് ഷാൻ, രഞ്ജിത് ശേഖർ തുടങ്ങിയവരാണ് ഈ രാഷ്ട്രീയ നാടകത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.