കസ്റ്റാർഡ് ലളിതവും മധുരമുള്ളതുമായ ഒരു മധുരപലഹാരമാണ്, പഴങ്ങളും ഡ്രൈ ഫ്രൂട്സും കൊണ്ട് നിറച്ച ഈ ക്രീം മധുരപലഹാരം തീർച്ചയായുംനിങ്ങൾക്കിഷ്ടപെടും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു കിടിലൻ റെസിപ്പിയാണിത്.
ആവശ്യമായ ചേരുവകൾ
- 4 സ്ട്രോബെറി
- 4 ആപ്രിക്കോട്ട്
- 150 മില്ലി പാൽ
- വാനില എസ്സെൻസ് 4 തുള്ളി
- 1 ടീസ്പൂൺ അരിഞ്ഞ ബദാം
- 4 കിവി
- 15 ഗ്രാം കസ്റ്റാർഡ് പൊടി
- 1/4 കപ്പ് പഞ്ചസാര
- 1 ടീസ്പൂൺ അരിഞ്ഞ കശുവണ്ടി
- 5 ഇല പുതിന
തയ്യാറാക്കുന്ന വിധം
സ്ട്രോബെറി, ആപ്രിക്കോട്ട്, കിവി എന്നിവ എടുത്ത് ചെറിയ സമചതുരകളായി മുറിക്കുക. കസ്റ്റാർഡ് സ്ലറി തയ്യാറാക്കാൻ കസ്റ്റാർഡ് പൗഡറും പഞ്ചസാരയും കുറച്ച് പാലിൽ കലർത്തുക. ബാക്കിയുള്ള പാൽ ഒരു പാത്രത്തിൽ 10 മിനിറ്റ് തിളപ്പിക്കുക. തിളപ്പിച്ച പാലിൽ കസ്റ്റാർഡ് സ്ലറി ഒഴിച്ച് നല്ല തീയൽ കൊടുക്കുക. കസ്റ്റാർഡിൽ അരിഞ്ഞ പഴങ്ങൾ, ബദാം, കശുവണ്ടി, പുതിനയില, വാനില എസ്സെൻസ് എന്നിവ ചേർക്കുക. കസ്റ്റാർഡ് തണുത്തതിന് ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. കസ്റ്റാർഡ് ഇപ്പോൾ വിളമ്പാൻ തയ്യാറാണ്.